
ബീജിങ്: വയോജനപരിചരണത്തിനും മികച്ച വൈദ്യസേവനം ഉറപ്പാക്കുന്നതിനുമായി വന്‍ പദ്ധതികളുമായി ചൈന. സംയോജിത മെഡിക്കല്‍, വയോജന പരിചരണത്തില്‍ വിദഗ്ധരായവരെ പരിശീലിപ്പിക്കാനാണ് ചൈനയുടെ നീക്കം. വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ ആരോഗ്യ കമ്മീഷനും ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. മെഡിക്കല്‍, വയോജന പരിചരണ സേവനങ്ങളില്‍ ബാച്ചിലേഴ്‌സ് പ്രോഗ്രാമുകള്‍ ആരംഭിക്കാന്‍ തൊഴിലധിഷ്ഠിത സര്‍വകലാശാലകളോട് ആവശ്യപ്പെട്ടു.
അനുബന്ധ തൊഴിലധിഷ്ഠിത മേഖലകളില്‍ നിന്നുള്ള ബിരുദധാരികളെ ഇത്തരം കോഴ്‌സുകളില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. സെക്കന്‍ഡറി മുതല്‍ ബിരുദ വിദ്യാഭ്യാസം വരെയുള്ള തുടര്‍ച്ചയായ പരിശീലനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. പ്രാദേശിക വയോജന പരിപാലന ആവശ്യങ്ങള്‍ക്കനുസൃതമായി കോഴ്‌സുകള്‍ തയ്യാറാക്കാനും സര്‍വകലാശാലകള്‍, തൊഴിലധിഷ്ഠിത കോളേജുകള്‍, ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങള്‍ എന്നിവ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read Also: നിക്കരാഗ്വെയില്‍ ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്ന് മുൻ മന്ത്രി റെനെ റമീറ്റസ് ഗെലയിസ്
വയോജന സംരക്ഷണ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, നഴ്‌സിങ് ഹോമുകള്‍ എന്നിവയുമായുള്ള പങ്കാളിത്തം വിദ്യാര്‍ഥികള്‍ക്ക് അനുഭവപരിചയം നല്‍കുന്നതിന് പ്രോത്സാഹിപ്പിക്കും. കുറഞ്ഞത് 50 ശതമാനം കോഴ്സ് വര്‍ക്കുകളെങ്കിലും പ്രായോഗിക പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
ഉയര്‍ന്ന നിലവാരമുള്ള മെഡിക്കല്‍, വയോജനപരിചരണ സേവനങ്ങള്‍ നല്‍കാന്‍ പ്രാപ്തരായ വിദഗ്ധരെ കെട്ടിപ്പടുക്കുന്നതിലൂടെ, പ്രായമായവരുടെ ജനസംഖ്യ ഉയര്‍ത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള പ്രതിബദ്ധത പുതിയ പദ്ധതിയിലൂടെ ചൈന അടിവരയിടുന്നു. 60 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ ഇപ്പോള്‍ ജനസംഖ്യയുടെ 20 ശതമാനം കവിയുന്ന ചൈന, 2035 ഓടെ ഈ കണക്ക് 30 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രായമായവരുടെ ജനസംഖ്യ അപ്പോഴേക്കും 400 ദശലക്ഷത്തിലധികം കവിയുമെന്നാണ് സര്‍ക്കാരിന്റെ അനുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here