രഞ്ജിയില്‍ ബംഗാളിനെതിരെ കേരളത്തിന് ബാറ്റിങ് തകര്‍ച്ച; മഴ മാറിനിന്നപ്പോള്‍ വിക്കറ്റുമഴ

ranji-trophy-bengal

പശ്ചിമ ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് കൂട്ടത്തകര്‍ച്ച. സ്‌കോര്‍ബോര്‍ഡില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും അക്ഷയ് ചന്ദ്രനുമാണ് രണ്ടാം ദിനം സ്റ്റംപ് എടുക്കുമ്പോള്‍ ക്രീസില്‍.

കനത്ത മഴയെ തുടര്‍ന്ന് ഇന്നാണ് കളി ആരംഭിച്ചത്. ഏഴു ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാന്‍ പോരല്‍ ആണ് ബംഗാളിന്റെ കുന്തമുനയായത്. 23 റണ്‍സ് എടുത്ത രോഹന്‍ കുന്നുമ്മല്‍ ആണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.

Read Also: തുടര്‍ വിജയത്തിന് ഇന്ത്യയ്ക്ക് 260 റണ്‍സ് ലക്ഷ്യം; ക്യാപ്റ്റന്റെ അര്‍ധ സെഞ്ചുറി മികവില്‍ ന്യൂസിലാന്‍ഡ്

ഓപണര്‍ വത്സല്‍ ഗോവിന്ദ്, ആദിത്യ സര്‍വാതെ എന്നിവര്‍ അഞ്ചുവീതം റണ്‍സെടുത്തു. ബാബ അപരാജിത് സംപൂജ്യനായി. കൊല്‍ക്കത്തയിലാണ് മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News