മോദിസർക്കാരിൻ്റെ നരനായാട്ട്; നാളെ എസ് എഫ് ഐ ദേശീയ വിദ്യാഭ്യാസ ബന്ദ്

sfi protest

രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവി തുലച്ച കേന്ദ്ര സർക്കാരിനെതിരെ സമരം നടത്തിയ വിദ്യാർത്ഥികളെ നിഷ്ഠൂരമായി മർദിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും നീറ്റ് പരീക്ഷ അട്ടിമറിക്ക് ഉത്തരവാദിയായ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി ധർമേന്ദ്രപ്രധാൻ രാജിവെക്കണം, എൻ ടി എ പിരിച്ചുവിടണം എന്നീ ആവശ്യങ്ങളുന്നയിച്ചും എസ് എഫ് ഐ ദേശീയ വിദ്യാഭ്യാസ ബന്ദ് നാളെ.

ഇതിന്റെ ഭാഗമായി നാളെ കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും, വിദ്യാർത്ഥികളും, ബഹുജനങ്ങളും വിദ്യാഭ്യാസ ബന്ദിൽ അണിചേരണമെന്ന് എസ് എഫ് ഐ കേരള സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് അറിയിച്ചു. ദില്ലിയിൽ സമരം ചെയ്ത വിദ്യാർഥികളേയും യുവജനങ്ങളേയും നരന്ദ്ര മോ ​ദിയുടെ നേതൃത്വത്തിലുള്ള പൊലീസും ​ഗുണ്ടകളും അതിക്രൂരമായി മർദിക്കുകയായിരുന്നു.

Also read: പാർലമെൻ്റ് വർഷകാല സമ്മേളനം നാലം ദിനവും പ്രതിപക്ഷ പ്രതിഷേധത്തിൽ സ്തംഭിച്ചു

സമരത്തിന് പിന്തുണയുമായി ഇടതു സംഘടനകളും രം​ഗത്ത് വന്നു. വലിയ പ്രതിഷേധമാണ് കേന്ദ്രത്തിനെതിരെ രാജ്യവ്യാപകമായി അരങ്ങേറുന്നത്. സമരത്തിന് പിന്തുണയുമായി നിരവധി പ്രമുഖരും രം​ഗത്ത് വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News