എസ് എഫ് ഐ ഒ കേസ് സുപ്രീംകോടതി എടുക്കുമ്പോള്‍ ഉള്ളി തൊലിച്ചതുപോലെ ആകുമെന്ന് എ കെ ബാലൻ. ഇതിന് പിന്നില്‍ ഗൂഢാലോചനയാണ്. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ വസ്തുത നിങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും എ കെ ബാലന്‍ പറഞ്ഞു.
ഒരു മനുഷ്യനെയും കുടുംബത്തെയും നശിപ്പിക്കുന്നതിന് വേണ്ടി ഏത് നെറികെട്ട സമീപനവും സ്വീകരിക്കുന്നു. ഇതിന് ഒരുപാട് തെളിവുകളുണ്ട്. ഇതൊക്കെ പിണറായി വിജയന്റെ ഇമേജ് കൂട്ടുകയേയുള്ളൂ. ഒരാളെയും ഇത്തരത്തില്‍ വേട്ടയാടാന്‍ പാടില്ലെന്നും എ കെ ബാലൻ പറഞ്ഞു.
Read Also: ചുവന്ന സൂര്യോദയത്തിന്‍റെ 68ാം ആണ്ട്; ഓർമയിൽ ജ്വലിച്ച് ഇ എം എസ്
എസ് എഫ് ഐ ഒയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രകാശ് കാരാട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യത്തിന് വേണ്ടി എസ് എഫ് ഐ ഒ നടത്തുന്ന നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്ററും പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് നടന്നുകൊണ്ടിരിക്കെ മുഖ്യമന്ത്രിയുടെ മകള്‍ വീണയെ പ്രതിചേര്‍ക്കാനുള്ള എസ് എഫ് ഐ ഒയുടെ തീരുമാനം സി പി ഐ എമ്മിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളതാണെന്നതാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

