നീണ്ട നാളത്തെ കാത്തിരിപ്പ് അവസാനിച്ചു; ഷെയ്ൻ നിഗം ചിത്രം ‘ബൾട്ടി’ ഒടിടിയിലേക്ക്

‘Balti’ OTT Release Date

ഷെയ്ൻ നിഗം നായകനായി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തിയ സിനിമയാണ് ‘ബൾട്ടി’. തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ഈ സിനിമയ്ക്കായി. തിയേറ്ററിൽ നിന്ന് സിനിമ മാറിയതുമുതൽ ബൾട്ടിയുടെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

ഇപ്പോഴിതാ ഏറെ നാളത്തെ ആ കാത്തിരിപ്പിന് അവസാനമായിരിക്കുന്നു. ‘ബൾട്ടി’യുടെ ഒടിടി റിലീസ് തീയതി പുറത്തുവന്നു. സോണി ലൈവിലൂടെയാണ് ഈ ചിത്രം പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തുക. ജൂലൈ 10 മുതൽ സ്ട്രീമിങ് ആരംഭിക്കും.

നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്‌ത ഈ സിനിമ കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥയാണ് പറയുന്നത്. സിനിമയുടെ മേക്കിങ് ക്വാളിറ്റിയും ആക്ഷൻ സ്വീക്വൻസുകളും ഏറെ കൈയടി നേടിയിരുന്നു. തമിഴകത്തെ സെൻസേഷൻ സായ് അഭ്യങ്കർ ആണ് ഈ സിനിമയ്ക്കായി സം​ഗീതം ഒരുക്കിയത്. സിനിമയിലെ ​ഗാനങ്ങളും വലിയ ശ്രദ്ധനേടിയിരുന്നു.

ALSO READ: ‘സിനിമ റിലീസ് ആകുമ്പോൾ എനിക്ക് ഉറക്കം വരാറില്ല, പ്രായമായവരെ കാണുമ്പോൾ ടെൻഷനാകും’; ഉത്കണ്ഠയെപ്പറ്റി വിഷ്ണു വിശാൽ

ഷെയിനിനൊപ്പം ശാന്തനു ഭാഗ്യരാജ്, പ്രീതി അസ്രാണി, അൽഫോൺസ് പുത്രൻ, സെൽവരാഗവൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും ഈ സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായുണ്ട്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നായിരുന്നു സിനിമയുടെ നിർമാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News