തന്റെ മക്കൾക്ക് വേണ്ടി ബിഗ്‌സ്‌ക്രീനിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടി. തന്റെ സിനിമകൾ ഇതുവരെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ മാത്രമാണ് മക്കൾ കണ്ടിട്ടുള്ളതെന്നും ബിഗ് സ്‌ക്രീനിൽ അവർക്ക് കാണാൻ സാധിച്ചിട്ടില്ലെന്നും ശില്‍പ്പാ ഷെട്ടി പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. പണ്ട് ചെയ്ത പോലുള്ള സിനിമകൾ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശിൽപ്പ പറഞ്ഞു.
പല സിനിമകളിലും അഭിനയിക്കാനുള്ള അവസരങ്ങൾ വന്നപ്പോൾ നിരസിക്കുകയാണ് ചെയ്തതെന്നും താരം പറഞ്ഞു. പല വമ്പൻ സിനിമകളോടും നോ പറയേണ്ടി വന്നെന്നും അതിനെല്ലാം തക്കതായ കാരണങ്ങൾ ഉണ്ടായിരുന്നെന്നും ശിൽപ്പാ ഷെട്ടി വ്യക്തമാക്കി.
Also Read: മൈക്കൽ ഒടിടിയിൽ; എവിടെ, എപ്പോൾ കാണാം ?
2023-ല്‍ സുഖീ എന്ന ചിത്രം തന്റെ മകൻ ബിഗ് സ്‌ക്രീനിൽ കണ്ടിട്ടുണ്ടെന്നും എന്നാല്‍ അതൊരു പ്രിവ്യൂ തിയേറ്ററില്‍ ആയിരുന്നുവെന്നും ശിൽപ്പ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

