എ ഐ ജോലി നഷ്ടപ്പെടുത്തും എന്ന ഭയമുണ്ടോ? ഇതൊക്കെ പഠിക്കാതെ മുന്നോട്ട് പോകാനാകില്ല

ai courses

പുതിയ കാലത്ത് പുതിയ മാറ്റങ്ങളും അനിവാര്യമാണ്. ഈ അടുത്ത കാലത്ത് ലോകത്ത് വന്നിരിക്കുന്ന പ്രധാന മാറ്റമാണ് എഐ. ഇത് കൂടുതൽ സാധ്യതകളിലേക്ക് വഴി തുറക്കുന്നതിനൊപ്പം നമുക്കതിൻ്റെ കൂടെ യാത്ര ചെയ്യാൻ പറ്റിയില്ലെങ്കിൽ അത് നമ്മുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യും.

എന്നാൽ എഐ സാധ്യതകൾ ഉപയോ​ഗപ്പെടുത്തുകയും കൃത്യമായി പഠിക്കുകയും ചെയ്യുകയാണെങ്കിൽ അത് നിങ്ങൾക്ക് കൂടുതൽ ​ഗുണം ചെയ്യും. ഇന്ന് മിക്ക കമ്പനികളും എഐക്കാണ് പ്രാധാന്യം നൽകുന്നത്. അത് ജോലികൾ കൂടുതൽ വേഗത്തിലാക്കുന്നു എന്നതാണ് അതിനുള്ള കാരണം. റിപ്പോർട്ടുകൾ സൃഷ്ടിക്കുക, ഡാറ്റ വിശകലനം ചെയ്യുക, കോഡ് എഴുതുക തുടങ്ങി മറ്റ് നിരവധി ജോലികൾ എഐ നിഷ്പ്രയാസം ചെയ്യുന്നു.

Also read: ഗേറ്റ് 2026 ഫലം ഇന്ന്; മാർച്ച് 27 മുതൽ സ്കോർ കാർഡുകൾ ഡൗൺലോഡ് ചെയ്യാം

അതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ട കോഴ്സുകൾ ചെയ്യുന്നത് നന്നായിരിക്കും എന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എഐ-യുടെ അടിസ്ഥാന നിയമങ്ങൾ, എഐ-യുടെ ശരിയായതും ധാർമ്മികവുമായ ഉപയോഗം, ജോലിസ്ഥലത്ത് എഐ എങ്ങനെ ഉപയോഗിക്കാം എന്നിങ്ങനെയുള്ള കോഴ്സുകൾ വിവിധ സ്ഥാപനങ്ങൾ നൽകുന്നുണ്ട്. അത് കൃത്യമായി പഠിക്കുകയാണെങ്കിൽ മാറുന്ന ലോകത്ത് നിങ്ങൾക്ക് മാറാതെ തുടരാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News