
യു എസ് സ്റ്റാര്‍ട്ടപ്പുകളില്‍ ഒരേ സമയം രഹസ്യമായി ജോലി ചെയ്തതായി സൈബര്‍ ലോകം കുറ്റപ്പെടുത്തുന്ന ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ സോഹം പരേഖിന് ജോലി വാഗ്ദാനം. ഓണ്‍ലൈന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന ഘട്ടത്തിലാണ്, ഒരു എ ഐ സ്റ്റാര്‍ട്ടപ്പ് സ്ഥാപകന്‍ അദ്ദേഹത്തിന് ജോലി വാഗ്ദാനം ചെയ്തത്.
പരേഖിന്റെ നടപടികളെ ഇന്റര്‍നെറ്റില്‍ ഭൂരിഭാഗവും വിമര്‍ശിക്കുന്നുണ്ടെങ്കിലും, എ ഐ കമ്പനിയായ ഹൈപ്പര്‍സ്‌പെല്ലിന്റെ സ്ഥാപകന്‍ കോണര്‍ ബ്രെണ്ണന്‍ ബര്‍ക്ക് അദ്ദേഹത്തിന് ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. അദ്ദേഹം ഇപ്പോള്‍ തീര്‍ച്ചയായും പാഠംപഠിച്ചുവെന്നും എല്ലാവരും തെറ്റാണെന്ന് തെളിയിക്കാന്‍ ഭ്രാന്തമായി കഠിനാധ്വാനം ചെയ്യാന്‍ പോകുന്നുവെന്നും ബര്‍ക്ക് പറഞ്ഞു. തോളില്‍ ചിപ്പ് ഉള്ള മികച്ച പ്രതിഭകളെ കൊണ്ടുവരാനുള്ള വലിയ അവസരമാണിതെന്നും അദ്ദേഹം എഴുതി.
Read Also: വീഡിയോ കോളുകളിൽ നഗ്നത പ്രദർശിപ്പിച്ചാൽ ഇനി ഐഫോൺ പണി നൽകും
പരേഖിന് തന്റെ കമ്പനിയില്‍ എഞ്ചിനീയറിങ് ജോലി വാഗ്ദാനം ചെയ്തുകൊണ്ട് എഴുതിയ ഇ മെയിലും ബര്‍ക്ക് പങ്കുവെച്ചു. മറ്റുള്ളവര്‍ ഭയപ്പെടുമ്പോള്‍ അത്യാഗ്രഹിയാകുക എന്ന അടിക്കുറിപ്പാണ് ബര്‍ക്ക് ഈ പോസ്റ്റിന് നല്‍കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here