നൂറിൽ നൂറ് ; ചരിത്ര നേട്ടവുമായി മുഷ്ഫിഖർ റഹിം

Mushfiqur Rahim century

ധാക്ക: ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവനേട്ടം സ്വന്തമാക്കി ബംഗ്ലാദേശിൻറെ ബാറ്റർ മുഷ്ഫിഖർ റഹിം. നൂറാം ടെസ്റ്റിൽ സെഞ്ചുറിനേടുന്ന താരങ്ങളുടെ പട്ടികയിലാണ് ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫിഖർ ഇടംപിടിച്ചത്. അയർലൻഡിനെതിരേ സെഞ്ചുറിനേടിയാണ് ബംഗ്ലാദേശ് താരം ഈ സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. താരത്തിന്റെ 13-ാം ടെസ്റ്റ് സെഞ്ചുറിയാണിത്.

നൂറാം മത്സരത്തിൽ തന്നെ സെഞ്ചുറി നേടുന്ന പതിനൊന്നാമത്തെ താരമാണ് മുഷ്ഫിഖർ.1968ൽ ഇംഗ്ലണ്ട് താരം കോളിൻ കൗ‍ഡ്രി ആണ് നൂറാം ടെസ്റ്റിൽ സെഞ്ചുറി സ്വന്തമാക്കിയ ആദ്യ താരം. പിന്നീട് 1989ൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ താരം ജാവേദ് മിയാൻദാദ് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമായി.

Also Read: ഫിഫ റാങ്കിംഗ്: ബ്രസീലിന് മുന്നേറ്റം; താ‍ഴേക്കിറങ്ങി പോർച്ചുഗൽ, ആദ്യ പത്തിൽ നിന്ന് ഔട്ടായി ഇറ്റലി

1990ൽ ഗോർഡൻ ഗ്രീനിഡ്ജ്, 2000ൽ അലക് സ്റ്റുവർട്ട്, 2005ൽ പാകിസ്ഥാൻ താരം ഇൻസമാം ഉൾ ഹഖ്, 2006ൽ ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗ്, 2012ൽ ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത്, 2017ൽ ഹാഷിം അംല, 2021ൽ ഇംഗ്ലണ്ടിൻറെ ജോ റൂട്ട്, 2022ൽ ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ എന്നിവരാണ് മുഷ്ഫിഖർ റഹീമിന് മുമ്പ് ഈ നേട്ടം കൈവരിച്ചവർ. ഇന്ത്യൻ താരങ്ങളാരും ഇതുവരെ നൂറാം ടെസ്റ്റിൽ സെഞ്ചുറി തികച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News