
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും നേടി ഇന്ത്യ അണ്ടര്‍- 19 ടീം. നാല് ദിവസത്തെ മത്സരം രണ്ട് ദിവസം കൊണ്ടാണ് യുവനിര തീര്‍ത്തത്. ഏഴ് വിക്കറ്റിനാണ് ജയം. സ്‌കോര്‍: ഓസ്‌ട്രേലിയ- 135, 116. ഇന്ത്യ- 171, 84/3.
മൂന്ന് വിക്കറ്റ് വീതമെടുത്ത നമന്‍ പുഷ്പകും ഹെനില്‍ പട്ടേലുമാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനെ തകര്‍ത്തത്. ഉദ്ധവ് മോഹന്‍ രണ്ട് വിക്കറ്റ് പിഴുതു. തുടര്‍ന്ന് ആദ്യ ഇന്നിങ്‌സില്‍ 36 റണ്‍ ലീഡ് ഉണ്ടായിരുന്ന ഇന്ത്യക്ക് വേണ്ടത് 81 റണ്‍സായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ യുവത്വം ജയിച്ചുകയറി. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ വേദാന്ത് ത്രിവേദി പുറത്താകാതെ 33 റണ്‍സെടുത്തു. വിഹാന്‍ മല്‍ഹോത്ര 21 റണ്‍സാണ് എടുത്തത്.
Read Also: ധോണി മുംബൈ ഇന്ത്യന്‍സ് ജഴ്‌സിയില്‍; സോഷ്യല്‍ മീഡിയയില്‍ കൊടൂര ചര്‍ച്ച
ആദ്യ ഇന്നിങ്‌സില്‍ 28 റണ്‍സെടുത്ത ദീപേഷ് ദേവേന്ദ്രന്‍ ആണ് ടോപ്‌സ്‌കോറര്‍. ഓസീസ് നിരയില്‍ അലക്‌സ് ലീ യങിന്റെ അര്‍ധ സെഞ്ചുറി (66) പാഴായി. ഹെനില്‍ പട്ടേലും ഖിലാന്‍ പട്ടേലും മൂന്ന് വീതം വിക്കറ്റ് എടുത്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

