ഗുവാഹത്തി ടെസ്റ്റ്: അർദ്ധസെഞ്ച്വറി നേടി മുത്തുസാമി; ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക്

ind-sa-second-test

ഗുവാഹത്തി: നിർണായകമായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ആറിന് 316 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. ഇന്ത്യൻ വംശജനമായ സെനുറാൻ മുത്തുസാമിയുടെ അർദ്ധസെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയെ 300 കടത്തിയത്. ലഞ്ചിന് കളി നിർത്തുമ്പോൾ 56 റൺസെടുത്ത മുത്തുസാമിയ്ക്കൊപ്പം, 38 റൺസെടുത്ത കെയ്ൽ വെറെയ്നുമാണ് ക്രീസിലുള്ളത്. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ആറിന് 247 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം ദിനം ബാറ്റിങ് തുടർന്നത്. എത്രയും വേഗം സന്ദർശകരെ പുറത്താക്കി ബാറ്റിങ് ആരംഭിക്കാമെന്ന ഇന്ത്യയുടെ കണക്കുകൂട്ടൽ തെറ്റിച്ചാണ് മുത്തുസാമിയും വെറെയ്നും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പ്. ഇന്ത്യൻ ക്യാപ്റ്റൻ റിഷഭ് പന്ത് ബോളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ആദ്യ സെഷനിൽ ദക്ഷിണാഫ്രിക്കയുടെ ഒരു വിക്കറ്റ് പോലും വീഴ്ത്താൻ ഇന്ത്യയ്ക്ക് സാധിച്ചില്ല.

Also Read- ഗില്ലിന്‍റെ പരുക്ക് പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതരം; ഏകദിന പരമ്പരയിൽ ആരെ ക്യാപ്റ്റനാക്കും?

കഴിഞ്ഞ ദിവസം ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ട്രിസ്റ്റൻ സ്റ്റബ്സ് 49 റൺസും ക്യാപ്റ്റൻ ടെംബ ബവുമ 41 റൺസും നേടി. ഓപ്പണർമാരായ എയ്ഡൻ മാർക്രം, റയാൻ റിക്കിൽടൺ എന്നിവർ യഥാക്രമം 38ഉം 35ഉം റൺസ് വീതം നേടി. ഇന്ത്യയ്ക്കുവേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റും, മൊഹമ്മദ് സിറാജ്, ജസ്പ്രിത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News