
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ആരാധക രോഷം. ഗംഭീറിനെ പുറത്താക്കൂ എന്നുള്ള ഹാഷ്ടാഗ് ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ ട്രെൻഡിംഗായി. ദക്ഷിണാഫ്രിക്ക 480 റണ്‍സ് ഒന്നാം ഇന്നിംഗ്സില്‍ സ്വന്തമാക്കിയപ്പോള്‍, ഇന്ത്യ വെറും 201 റണ്‍സിനാണ് പുറത്തായത്. 288 റണ്‍സിൻ്റെ ഒന്നാം ലീഡ് ഇന്നിംഗ്സിനാണ് ഇന്ത്യ വഴങ്ങിയത്.
ഇതോടെയാണ് ഗംഭീറിനെതിരെ ആരാധക രോഷം ഇരമ്പിയത്. രാജ്യത്തോട് സ്നേഹമുണ്ടെങ്കില്‍ പരിശീലക സ്ഥാനത്ത് നിന്ന് രാജിവെക്കൂ എന്നാണ് ആരാധകര്‍ പറയുന്നത്. തങ്ങളുടെ പങ്ക് എന്താണെന്ന് അറിയാത്ത ഓള്‍റൗണ്ടര്‍മാരെക്കൊണ്ട് ടീം നിറഞ്ഞിരിക്കുകയാണെന്ന് ആരാധകര്‍ പറയുന്നു.
ALSO READ: ഗുവാഹത്തി ടെസ്റ്റ്: ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 201 റൺസിന് പുറത്ത്
Respected Sir, @narendramodi
— dots☔ (@trytobeminimal) November 24, 2025
-plzzz throw Gautam Gambhir out of Indian Cricket Team, it's a humble request to you from all the followers of Indian Cricket. He is completely ruining our Cricket team by forcing our legends to retire early and doing partiality with youngsters. pic.twitter.com/t3OztrVY93
ഗുവാഹാട്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കിയിരുന്നില്ല. എന്നാല്‍ ഇന്ത്യയെ ഫോളോ ഓണിനയയ്ക്കാതെ ബാറ്റിങ് തുടരാന്‍ തീരുമാനിക്കുകയായിരുന്നു സന്ദര്‍ശകര്‍. നിതീഷ് കുമാര്‍ റെഡ്ഡി, സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍, ഹര്‍ഷിത് റാണ എന്നിവരെ പോലുള്ള ഐപിഎല്‍ താരങ്ങളെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഗംഭീര്‍ കളിപ്പിക്കാറുള്ളത്. എന്നാല്‍ രഞ്ജി ട്രോഫിയില്‍ വര്‍ഷങ്ങളായി കഠിനാധ്വാനം ചെയ്യുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാരെ അവഗണിക്കുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

