കായികമേളയിൽ പാലക്കാടൻ കുതിപ്പ്: ഇന്ന് മാത്രം നേടിയത് അഞ്ച് സ്വർണം

Kerala sports meet 2025

സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിൻ്റെ വേഗ കുതിപ്പ്. അത്‌ലറ്റിക്സ് ഗ്ലാമർ ഇനമായ 100 മീറ്റർ ഉൾപ്പടെ പൂർത്തിയായപ്പോൾ പാലക്കാട് സ്വന്തമാക്കിയത് 5 സ്വർണ മെഡലുകൾ. ട്രാക്കിൽ ഇത്തവണയും വേഗതകൊണ്ട് വിസ്മയം തീർത്തത് പാലക്കാട് മുണ്ടൂർ എച്ച് എസിലെ കായിക താരങ്ങൾ.

സ്കൂൾ കായിക മേളയുടെ പോയൻ്റ് പട്ടികയിലെ ആധിപത്യം തിരുവനന്തപുരത്തിന് ആയിരുന്നെങ്കിലും ഓട്ടമത്സരത്തിൽ മറ്റ് എല്ലാ ജില്ലകളെയും പിന്തള്ളി അമ്പരിപ്പിക്കുന്ന പ്രകടനമായിരുന്നു പാലക്കാട് ഇന്ന് നടത്തിയത്. 3000 മീറ്ററും, 100 മീറ്റർ ഫൈനലും പൂർത്തിയായപ്പോൾ 5 സ്വർണ മെഡലുകളാണ് പാലക്കാട് കരസ്ഥമാക്കിയത്. കൂടാതെ മൂന്ന് വെള്ളിയും, ഒരു വെങ്കലവും ഉൾപെടെ 9 മെഡലുകൾ പാലക്കാട് സ്വന്തമാക്കി.

മൂവായിരം മീറ്റർ ജൂനിയർ, സീനിയർ എന്നിങ്ങനെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരത്തിൽ പാലക്കാടിൻ്റെ പ്രകടനം എടുത്ത് പറയേണ്ട ഒന്നാണ്. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് മുണ്ടൂർ എച്ച് എസിലെ ജഗന്നാഥ് എസ്. ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ പറളി എച്ച് എസിലെ ഇനിയയ്ക്കാണ് ഒന്നാം സ്ഥാനം. ജൂനിയർ ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും വിഭാഗത്തിൽ പാലക്കാട് തന്നെ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 100 മീറ്റർ കൂടി പൂർത്തിയായപ്പോൾ സ്കൂൾ കായികമേളയിലെ മികവുറ്റ പ്രകടനമാണ് പാലക്കാട് ഇന്ന് കാഴ്ച്ച വെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News