പത്മ പുരസ്‌കാരങ്ങൾ 2026: രോഹിത് ശർമ്മക്കും ഹർമൻപ്രീത് കൗറിനും പത്മശ്രീ; വിജയ് അമൃതരാജിന് പത്മഭൂഷൺ

സമൂഹത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി രാജ്യം ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അഭിമാനത്തോടെ തലയുയർത്തി കായികലോകം. ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമുകളുടെ നായകരായ രോഹിത് ശർമ്മയെയും ഹർമൻപ്രീത് കൗറിനെയും പത്മശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ, ലോകപ്രശസ്ത ടെന്നീസ് താരം വിജയ് അമൃതരാജിന് ഈ വർഷത്തെ പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചു.

രോഹിത് ശർമ്മ 2024 T20 ലോകകപ്പും 2025 ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യക്ക് നേടിക്കൊടുത്ത നായകനായതിനാണ് ആദരിക്കപ്പെട്ടത്. ഹർമൻപ്രീത് കൗർ, ഇന്ത്യൻ വനിതാ ടീമിനെ അവരുടെ ആദ്യ ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച നേട്ടത്തിനാണ് പത്മശ്രീ ലഭിച്ചത്. വിജയ് അമൃതരാജ് ഇന്ത്യൻ ടെന്നീസിന്റെ വഴിത്താര തുറന്ന വ്യക്തിയാണ്. 1980-ൽ ലോക സിംഗിൾസ് റാങ്കിംഗിൽ 18-ാം സ്ഥാനത്തെത്തിയ അദ്ദേഹം, വിംബിൾഡണിലും യുഎസ് ഓപ്പണിലും ഗ്രാൻഡ് സ്ലാം ക്വാർട്ടർ ഫൈനലുകളിൽ എത്തി. ബ്യോർൺ ബോർഗ്, ജോൺ മക്‌എൻറോ എന്നിവരെ തോൽപ്പിച്ച ചരിത്രവിജയങ്ങളും അമൃതരാജിന്റെ കരിയറിലുണ്ട്.

Also Read: ഗുവാഹത്തിയിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 154 റൺസിന്റെ വിജയലക്ഷ്യം

ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ ഗോൾകീപ്പർ സവിത പുനിയക്കും പത്മശ്രീ ലഭിച്ചു. ടോക്യോ ഒളിമ്പിക്സിൽ നാലാം സ്ഥാനത്തെത്തിയ ചരിത്ര നേട്ടത്തിലെ വൈസ് ക്യാപ്റ്റനായിരുന്നു സവിത. അതേസമയം, ഇന്ത്യൻ ഗുസ്തിക്ക് വലിയ സംഭാവന നൽകിയ ജോർജിയൻ പരിശീലകൻ വ്ലാദിമിർ മെസ്‌ത്വിരിഷ്വിലിക്ക് മരണാനന്തരമായി പത്മശ്രീ നൽകി.

പത്മ പുരസ്‌കാരങ്ങൾ 2026 – കായിക രംഗത്തെ ജേതാക്കൾ:

  • വിജയ് അമൃതരാജ് – പത്മഭൂഷൺ
  • ബാല്ദേവ് സിംഗ് – പത്മശ്രീ
  • ഭാഗവന്ദാസ് റായ്ക്വാർ – പത്മശ്രീ
  • ഹർമൻപ്രീത് കൗർ – പത്മശ്രീ
  • കെ. പജനിവേൽ – പത്മശ്രീ
  • പ്രവീൺ കുമാർ – പത്മശ്രീ
  • രോഹിത് ശർമ്മ – പത്മശ്രീ
  • സവിത പുനിയ – പത്മശ്രീ
  • വ്ലാദിമിർ മെസ്‌ത്വിരിഷ്വിലി (മരണാനന്തരം) – പത്മശ്രീ
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News