മലപ്പുറം തിരൂരില്‍ വുഷു മത്സരത്തിനിടെ വിദ്യാര്‍ഥിക്ക് പരുക്കേറ്റു. പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ആദിലിന്റെ കൈക്ക് പൊട്ടലുണ്ടായി. മെഡിക്കല്‍ സംഘത്തിന്റെ സാന്നിധ്യമില്ലാതെയാണ് മത്സരം നടത്തിയതെന്ന് ആക്ഷേപമുണ്ട്.
തിരൂര്‍ ഉപജില്ലാ സ്‌കൂള്‍ കായിക മേളയ്ക്കിടെ ആയിരുന്നു അപകടം. ചെറിയ പറപ്പൂര്‍ ഇഖ്റഅ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ആദിലിനാണ് പരുക്ക്. കൈക്ക് രണ്ട് പൊട്ടലുകള്‍ ഉണ്ട്. പരുക്കേറ്റ ഉടന്‍ തന്നെ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചു ചികിത്സ ലഭ്യമാക്കി. ശസ്ത്രക്രിയ നടത്താനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. മെഡിക്കല്‍ സംഘത്തിന്റെ സാന്നിധ്യമില്ലാതെയാണ് മത്സരം നടത്തിയതെന്ന് അധ്യാപകര്‍ പറഞ്ഞു.
Read Also: തലസ്ഥാനത്ത് ഇനി സ്കൂൾ ഒളിമ്പിക്സ് നാളുകൾ: കായികമേള ഒക്ടോബര്‍ 21 മുതല്‍ തിരുവനന്തപുരത്ത്
അതേസമയം, മെഡിക്കല്‍ സംഘം മറ്റൊരിടത്തേക്ക് മാറിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് സംഘാടകരുടെ വിശദീകരണം. തലക്കാട് പഞ്ചായത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് തിരൂര്‍ ഉപജില്ല സ്‌കൂള്‍ കായികമേള നടക്കുന്നത്.
News Summary: School student injured during wushu competition in Tirur, Malappuram
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

