400 മീറ്റര്‍ ഹര്‍ഡില്‍സിൽ തലസ്ഥാനത്തിൻ്റെ ആധിപത്യം; ട്രിപ്പിൾ സ്വർണം, മീറ്റ് റെക്കോർഡ്

hurdles-kerala-school-olympics-2025

സ്കൂൾ ഒളിമ്പിക്സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തിരുവനന്തപുരത്തിൻ്റെ ആധിപത്യം. മൂന്ന് സ്വർണമാണ് തിരുവനന്തപുരത്തിൻ്റെ ചുണക്കുട്ടികൾ സ്വന്തമാക്കിയത്. ജൂനിയർ, സീനിയർ ബോയ്സ്, ജൂനിയർ ഗേൾസ് വിഭാഗങ്ങളിലാണ് തിരുവനന്തപുരം സ്വർണം നേടിയത്.

സീനിയര്‍ ബോയ്‌സിൽ തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്കൂളിലെ മുഹമ്മദ് മൂസ സ്വര്‍ണം നേടി. കണ്ണൂരിന്റെ സങ്കീര്‍ത്തിന് വെള്ളിയും മലപ്പുറത്തിന്റെ പ്രേം ഓജക്ക് വെങ്കലവും ലഭിച്ചു. ജൂനിയര്‍ ബോയ്‌സ് വിഭാഗത്തിൽ തിരുവനന്തപുരത്തിൻ്റെ ശ്രീഹരി കരിക്കൻ മീറ്റ് റെക്കോർഡോടെ സ്വർണം നേടി. 56.16 സെക്കൻഡിലാണ് ശ്രീഹരി ഫിനിഷ് ചെയ്തത്. പത്തനംതിട്ടയുടെ സ്റ്റീഫന്‍ ടൈറ്റനാണ് വെള്ളി. കോഴിക്കോടിൻ്റെ സോനു ചാക്കോ വെങ്കലം സ്വന്തമാക്കി.

Read Also: ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വേഗ കുതിപ്പ് ; അത്‌ലറ്റിക്സിൽ റെക്കോഡുകൾ മറികടന്ന് മിന്നും താരങ്ങൾ

ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളിലും തിരുവനന്തപുരത്തിനാണ് സ്വര്‍ണം. തിരുവനന്തപുരത്തിൻ്റെ ശ്രീനന്ദയാണ് സ്വര്‍ണം നേടിയത്. പാലക്കാടിൻ്റെ ജയലക്ഷ്മി ജെ വെള്ളി സ്വന്തമാക്കി.

News Summary: Thiruvananthapuram dominates the 400m hurdles at the School Olympics.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News