ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ പുത്തന്‍ താരോദയമായി സച്ചിന്‍; തലനാരിടയ്ക്ക് മെഡല്‍ നഷ്ടമായി, നീരജ് എട്ടാമത്

sachin-yadav-javelin-throw-wac-2025-tokyo

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര നിരാശപ്പെടുത്തി. അതേസമയം, നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സച്ചിന്‍ യാദവ് ഇന്ത്യയുടെ പുത്തന്‍ താരോദയമായി. തലനാരിടയ്ക്കാണ് സച്ചിന് മെഡല്‍ നഷ്ടമായത്.


86.27 മീറ്റര്‍ ആണ് സച്ചിന്റെ മികച്ച ദൂരം. അതേസമയം, നീരജിന്റെത് 84.03 ആണ്. നീരജിന്റെ മൂന്നും അഞ്ചും ശ്രമങ്ങള്‍ ഫൗളായി. സച്ചിന്റെ രണ്ടാം ശ്രമം മാത്രമാണ് ഫൗളായത്.

Read Also: ഇസ്രയേല്‍ യോഗ്യത നേടിയാല്‍ ഫുട്‌ബോള്‍ ലോകകപ്പ് ബഹിഷ്‌കരിക്കും; ഗാസക്ക്‌ ഐക്യദാര്‍ഢ്യവുമായി സ്‌പെയിന്‍


ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ കെഷോണ്‍ വാല്‍കോട്ടിന് ആണ് സ്വര്‍ണ മെഡല്‍. 88.16 ആണ് അദ്ദേഹത്തിന്റെ ദൂരം. ഗ്രേനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് വെള്ളിയും യു എസ് എയുടെ കുര്‍ട്ടിസ് തോംപ്‌സണ്‍ വെങ്കലവും നേടി. അതേസമയം, നീരജിന്റെ പ്രധാന എതിരാളിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന പാകിസ്ഥാൻ താരം അര്‍ഷദ് നദീം നാലാം റൗണ്ടില്‍ പുറത്തായി. പത്താം സ്ഥാനമാണ് അദ്ദേഹത്തിന്.

Key Words: World athletics championship, neeraj chopra, sachin yadav

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News