വൈറ്റ് വാഷ് ചെയ്യപ്പെട്ടു പിന്നാലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനും താഴെക്ക് വീണ് ഇന്ത്യ

World Test Championship India's Standing

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യപ്പെട്ട ഇന്ത്യയ്ക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും തിരിച്ചടി. ഗുവഹാത്തിയിൽ നടന്ന അവസാന മത്സരത്തിൽ 408 റൺസിന് എട്ടുനിലയിൽ പൊട്ടിയ ഇന്ത്യൻ ടീമിന്റെ റൺ അടിസ്ഥാനമാക്കിയുള്ള ഏറ്റവും വലിയ ടെസ്റ്റ് പരാജയം കൂടിയായിരുന്നു ഇത്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനും താഴെയായി അഞ്ചാം സ്ഥാനത്തേക്കാണ് ടീം ഇന്ത്യ പിന്തള്ളപ്പെട്ടതോടെ ഫൈനലിൽ പ്രവേശിക്കാനുള്ള ഇന്ത്യയുടെ സാധ്യതയ്ക്കും മങ്ങലേറ്റിരിക്കുകയാണ്.

Also Read: തോൽവിക്ക് പിന്നാലെ തോൽവി; വാര്‍ത്താസമ്മേളനത്തിലും ഗംഭീറിന്റെ ധാര്‍ഷ്ട്യം; വ്യാപക വിമർശനം

ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ സൈക്കിളിൽ ഇതുവരെ ഇന്ത്യ ഒമ്പത് മത്സരങ്ങളാണ് കളിച്ചത് ഇതിൽ നാലെണ്ണം ജയിക്കുകയും നാലെണ്ണം തോൽക്കുകയും, ഒരു മത്സരം സമനിലയിലാകുകയും ചെയ്തു. ഇന്ത്യയുടെ വിജയശതമാനം 48.15 ആയി കുറയുകയും ചെയ്തു.

അതേസമയം പരമ്പര ജയിച്ച ദക്ഷിണാഫ്രിക്ക നാല് ടെസ്റ്റുകളിൽ നിന്ന് 36 പോയിന്റുമായി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തായി. 75 ശതമാനമാണ് ദക്ഷിണാഫ്രിക്കയുടെ നിലവിലെ വിജയശതമാനം. 66.67 വിജയശതമാനമുള്ള ഓസ്ട്രേലിയയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News