ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സ്വര്‍ണം തിരിച്ചുകിട്ടി

sree padmanabhaswamy temple

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സ്വര്‍ണം തിരിച്ചുകിട്ടി. പടിഞ്ഞാറെ നടയിലെ മണലില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. ഇന്നലെയാണ് പതിമൂന്ന് പവൻ വരുന്ന സ്വര്‍ണം കാണാതായത്. പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇന്ന് സ്വര്‍ണം കണ്ടെത്തിയത്.

ക്ഷേത്രത്തിന്‍റെ തെക്കേ നടയിൽ സ്വര്‍ണം പൂശുന്ന പ്രവർത്തി നടന്നുവരികയായിരുന്നു. ഇതിനായി  ഉപയോഗിച്ച സ്വര്‍ണമാണ് കാണാതായത്.കഴിഞ്ഞ ഏഴാം തീയതി നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. ഇന്നലെ വീണ്ടും നിര്‍മാണം ആരംഭിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടമായ വിവരം ക്ഷേത്രം ഭാരവാഹികൾ അറിയുന്നത്.

ALSO READ: കോ‍ഴിക്കോട് കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം

ക്ഷേത്രം ഭാരവാഹികൾ ഉടനെ ഫോർട്ട് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഡിസിപി ഉൾപ്പെടെയുള്ള സംഘം ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയിരുന്നു. തമിഴ്നാട് സ്വദേശികളായ തൊഴിലാളികളെയും ഇതിൻ്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന അടക്കം ഇന്നലെ നടത്തിയിരുന്നു

ENGLISH NEWS SUMMARY: The gold that was missing from the Sree Padmanabhaswamy Temple in Thiruvananthapuram has been recovered. The gold was found in the sand in the western temple. The gold, worth thirteen paan, went missing yesterday. The gold was found today during an inspection conducted by the police and the bomb squad.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News