
ഹോസ്റ്റേജസ് ആൻഡ് മിസ്സിങ് ഫാമിലീസ് ഫോറം എന്ന ഇസ്രയേലി ഗ്രൂപ്പ് ബന്ദി മോചനത്തിന് ഹമാസുമായി കരാർ വേണമെന്ന് ആവശ്യപ്പെട്ട് ടെൽ അവീവിൽ പ്രതിഷേധ റാലി നടത്തി. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ഗാസയിലെ യുദ്ധമവസാനിപ്പിക്കണമെന്നുമായിരുന്നു റാലി നടത്തിയവരുടെ ആവശ്യം.
അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു പ്രകാരം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ശക്താമായ പ്രതിഷേധമാണ് റാലിയിൽ ഉയർത്തിയത്.
തിങ്കളാഴ്ച വീണ്ടും ഗാസയിൽ ആക്രമണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ശക്തമായ പ്രതിഷേധം യുദ്ധത്തിനെതിരെ ഉയർന്നു വരുന്നത്. ഗാസയിൽ 59 ഇസ്രയേലികൾ തടവിലുണ്ട്. ഇതിൽ 35 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ഇസ്രയേലി ഉദ്യോഗസ്ഥർ പറയുന്നത്. 21 പേർ ജീവിച്ചിരിപ്പുണ്ടെന്നും മൂന്നു പേരെ പറ്റി വിവരങ്ങളില്ല.
Also Read: യൂനുസ് സർക്കാരിന്‍റെ നിരോധന നീക്കത്തെ ‘നിയമ വിരുദ്ധം’ എന്നു വിശേഷിപ്പിച്ച് അവാമി ലീഗ്
ഇസ്രയേലി പത്രമായ ഹാരെറ്റ്സിന്റെ റിപ്പോർട്ട് പ്രകാരം ജറുസലേം, ഹൈഫ, ബീർഷെബ എന്നിങ്ങനെ ഇസ്രയേലിലെ മറ്റു നഗരങ്ങളിലും പ്രതിഷേധക്കാർ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here