കോഴിക്കോട് കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം.വടകര ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപം ആയിരുന്നു അപകടം. പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി, മാഹി സ്വദേശി ഷിജിൻലാൽ, കുഞ്ഞിപ്പള്ളി സ്വദേശി രഞ്ജി എന്നിവരാണ് മരിച്ചത്.
കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വടകര രജിസ്ട്രേഷനുള്ള കാറും കർണാടക രജിസ്ട്രേഷനുള്ള ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ചേതമംഗലം സ്വദേശി സത്യന് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്.
ALSO READ: മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
പെട്രോൾ പമ്പിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ കാറിൽ അമിത വേഗത്തിലെത്തിയ ടെമ്പോ ട്രാവലർ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. കാർ പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ സമീപത്തെ സഹകരണ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും നാല് പേർ മരിച്ചിരുന്നു.
ENGLISH NEWS SUMMARY: Four people died in a collision between a car and a traveler in Kozhikode. The accident took place near the Moorad bridge on the Vadakara national highway.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

