സെഞ്ചുറിയിൽ തിളങ്ങി നിസങ്ക: ബംഗ്ലാദേശിനെതിരെ പൊരുതി ശ്രീലങ്ക

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം മികച്ച രീതിയിൽ അവസാനിച്ചു. 256 പന്തിൽ 187 റൺസ് നേടി ലങ്കയ്ക്ക് കരുത്ത് പകർന്നത് പതും നിസങ്കയാണ്. 27 കാരനായ ഓപ്പണർ ശ്രീലങ്കയുടെ ഇന്നിങ്ക്‌സിന് ശക്തിയായപ്പോൾ കളി അവസാനിച്ചത്ത്‌ 368-4 എന്ന സ്കോറിനാണ്. ബംഗ്ലാദേശ് 495 റൺസാണ് ഒന്നാം ഇന്നിങ്സിൽ നേടിയത്. ശ്രീലങ്കയ്ക്ക് ബംഗ്ലാദേശിന്റെ ഒപ്പമെത്താൻ ഇനി 127 റൺസ് മതി.

Also read – ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര പുതിയ യുഗത്തിലേക്ക്; വിജയികൾക്ക് നൽകുക ആന്‍ഡേഴ്‌സണ്‍ – ടെണ്ടുല്‍ക്കര്‍ ട്രോഫി

484/9 എന്ന നിലയിലാണ് ബംഗ്ലാദേശ് മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ചത്. എന്നാൽ 11 റൺസ് മാത്രമാണ് ടീമിന് നേടാനായത്. കൂറ്റൻ സ്കോർ ലക്ഷ്യം വെച്ചാണ് ശ്രീലങ്ക കളിക്കാൻ ഇറങ്ങിയത്. 23 ഫോറുകളും ഒരു സിക്സറും ഉൾപ്പെടെ 187 റൺസ് നേടിയ നിസങ്ക ടീമിന് നൽകിയ ഊർജ്ജം ചെറുതല്ല. വിടവാങ്ങൾ ടെസ്റ്റ് കളിക്കുന്ന ഏയ്ഞ്ചലോ മാത്യൂസ് 39 റൺസെടുത്ത് പുറത്തായി. 17 റൺസോടെ ക്യാപ്റ്റൻ ധന‍ഞ്ജയ ഡിസിൽവയും 37 റൺസുമായി കമിന്ദു മെൻഡിസും ആണ് ഇപ്പോൾ ലങ്കയ്ക്കായി പൊരുതുന്നത്. നയീം ഹസൻ, തൈജുൽ ഇസ്ലാം, മോമിനുൾ ഹഖ്, ഹസൻ മഹ്മൂദ് എന്നിവരാണ് ബം​ഗ്ലാദേശിനായി വിക്കറ്റ് നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News