ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ എത്തിക്കുന്ന രണ്ടാമത്തെ ജിടിഐ മോഡലാണ് ഗോള്‍ഫ്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഈ വാഹനത്തിന്റെ 150 യൂണിറ്റുകൾ മാത്രമാണ് ആദ്യ ബാച്ചില്‍ ഇന്ത്യയിലെത്തിയത്. അവയിൽ രണ്ടെണ്ണത്തിനെ സ്വന്തമാക്കിയിരിക്കുകയാണ് എംപി സുരേഷ് ഗോപിയുടെ കുടുംബം. ഒരു വാഹനം മകൻ മാധവ് സുരേഷും രണ്ടാമത്തേത് മരുമകൻ ശ്രേയസ് മോഹനുമാണ് സ്വന്തമാക്കിയത്. ഇവരും വാഹനങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളെല്ലാം ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.
പൂർണമായും വിദേശത്ത് നിർമിച്ച് കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ് (CBU) റൂട്ട് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ കാറിന് 53 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി വരുന്നത്. ടാക്‌സും ഇൻഷുറൻസുമെല്ലാമായി 67 ലക്ഷത്തിന് മുകളിലാണ് ഫോക്‌സ്‌വാഗൺ ഗോൾഫിന് കേരളത്തിൽ വരുന്ന ഓൺ-റോഡ് വിലയെന്നാണ് കണക്കുകൾ. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയിൽ നിലവിൽ വിൽപ്പനയിലുള്ള ഏറ്റവും ചെലവേറിയ ഫോക്‌സ്‌വാഗൺ കാറാണിത്.
ALSO READ: ടാറ്റ ലക്ഷങ്ങള്‍ മുടക്കിയ പരസ്യം മുങ്ങി; ടു വീൽ ഡ്രൈവ് കാറുകള്‍ ‘മല കയറ്റി’ മലയാളി പയ്യന്മാർ
ഫോക്‌സ്‌വാഗണിന്റെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 265 എച്ച്പി പവറും 370 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 5.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഗോള്‍ഫിനുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

