സുരേഷ് ഗോപിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകും: പരാതിയിലുറച്ച് മാധ്യമ പ്രവര്‍ത്തക

സുരേഷ് ഗോപിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മാധ്യമ പ്രവര്‍ത്തക. കമ്മീഷണര്‍ക്ക് പരാതി നല്‍കും. സുരേഷ് ഗോപിയില്‍ നിന്നുണ്ടായ മോശം അനുഭവം ഒട്ടും സഹിക്കാനാവുന്നതല്ലെന്നും സുരേഷ് ഗോപിയുടെ മാപ്പ് പറച്ചില്‍ വിശദീകരണമായി മാത്രമാണ് കാണുന്നതെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു.

READ ALSO:”സുരേഷ് ഗോപിയുടേത് വാത്സല്യമല്ല, വഷളത്തരം”; എ എ റഹീം എം പി

സുരേഷ് ഗോപിയുടേത് മാപ്പുപറച്ചിലായല്ല വിശദീകരണമായാണ് തോന്നിയത്. ചോദ്യം ചോദിച്ചപ്പോള്‍ സുരേഷ് ഗോപി തോളില്‍ തഴുകി, പെട്ടെന്ന് ഷോക്കായി പിന്നോട്ട് വലിഞ്ഞു. വീണ്ടും സുരേഷ് ഗോപി തോളില്‍ കൈവെച്ചു. ഇത് മാനസികമായി ഏറെ ആഘാതമുണ്ടാക്കി’- മാധ്യമപ്രവര്‍ത്തക പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും വിഷയത്തില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

READ ALSO:“സജീവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ അല്ലാത്തതിനാല്‍ തെറ്റ് പറ്റാം”; സുരേഷ് ഗോപിയെ ന്യായീകരിച്ച് രമേശ് ചെന്നിത്തല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel