സൂര്യ- ഇന്ദ്രൻസ് ചിത്രം കറുപ്പ് ഒടിടിയിലേക്ക്; എവിടെ കാണാമെന്ന് അറിയണ്ടേ

തമിഴ് ബോക്സ് ഓഫീസിൽ വൻ കളക്ഷൻ നേടി കുതിക്കുന്ന സൂര്യ ചിത്രം കറുപ്പ് ഒടിടി റീലിസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ലോകവ്യാപകമായി 300 കോടിയിലേറെ നേടി ചിത്രം നിറ‍ഞ്ഞ സദസിൽ പ്രദർശനം തുടരുന്നതിനിടെ ആണ് ഇപ്പോൾ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസ് വേഷമിടുന്നു എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്. ചിത്രത്തിലെ ഇന്ദ്രൻസിന്റെ കഥാപാത്രത്തിന് വലിയ സ്വീകാര്യത ആണ് ലഭിച്ചത്. നാട്ടി, സ്വാസിക, അനഘ മായ രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ആർ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രം ഒരു മാസ് എന്റർടെയ്ൻമെന്റ് പാക്കേജാണ്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിച്ച് അഭിനയിക്കുന്നു എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്.

also read; ആ പഴയകാല മാന്ത്രികത വീണ്ടും; 25-ാം വാർഷികത്തിൽ ‘ലഗാൻ’ ബിഗ് സ്ക്രീനിലേക്ക്

ആമസോൺ ​പ്രൈം വീഡിയോ ആണ് കറുപ്പിന്റെ ഓൺലൈൻ സ്ട്രീമിം​ഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജൂൺ 12 മുതൽ ചിത്രം ആമസോൺ പ്രൈമിൽ കാണാം തമിഴിന് പുറമേ, മലയാളം, തമിഴ്, ​ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും. യുവ സം​ഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്ആർ പ്രകാശ് ബാബുവും എസ്ആർ പ്രഭുവും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News