കളിക്കളത്തിൽ നിറഞ്ഞാടി, മത്സരത്തിൻ്റെ സൗന്ദര്യം കാത്തു സൂക്ഷിച്ചു; രണ്ട് മത്സരങ്ങളിൽ മികച്ച എതിരാളികളായി സ്വീഡനും ഐവറി കോസ്റ്റും

ivory cost sweden in match

മത്സരം കാണാൻ ഉറക്കമൊഴിച്ചവർക്ക് നിരാശപ്പെടേണ്ടി വന്നില്ല. നെതർലാൻഡ്സ് – സ്വീഡൻ മത്സരവും ജർമനി ഐവറി കോസ്റ്റ് മത്സരവും ഒന്നിനൊന്ന് മികച്ചതായിരുന്നു. മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാൻ ടീമുകൾക്കെല്ലാം സാധിച്ചു. ആദ്യ മത്സരത്തിൽ നെതർലാൻഡ്സും രണ്ടാമത്തെ മത്സരത്തിൽ ജർമനിയും വിജയിച്ചുവെങ്കിലും ​കാണികളുടെ ഹൃദയത്തിൽ വിജയിക്കാൻ സ്വീഡനും ഐവറി കോസ്റ്റിനും സാധിച്ചു.

കാഴ്ച വെച്ചത് മികച്ച പോരാട്ടങ്ങൾ അതും ഫുട്ബോളിൻ്റെ സൗന്ദര്യം കാത്തു സൂക്ഷിച്ച പ്രകടനങ്ങൾ. ആദ്യ മത്സരത്തിൽ നെതർലാൻ്ഡിനെ പ്രതിസന്ധിയിലാക്കാൻ സ്വീഡന് സാധിച്ചിരുന്നു. എന്നാൽ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾ നേടിയെങ്കിലും അതൊന്നും അത്ര എളുപ്പത്തിൽ നേടിയെടുത്ത ​ഗോളുകളായിരുന്നില്ല. ​നെതർലാൻ്ഡിൻ്റെ ഓരോ ശ്രമങ്ങളേയും പാരാജയപ്പെടുത്താൻ പലപ്പോഴും സ്വീഡന് സാധിച്ചു.

Also read: ജർമനിയെ ഞെട്ടിച്ച് ആദ്യ ​ഗോളടിച്ച് ഐവറി കോസ്റ്റ്; വമ്പന്മാർക്ക് അടിപതറിയോ?

അടുത്ത മത്സരത്തിൽ ഐവറി കോസ്റ്റ് ജർമനിക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. ആദ്യ നിമിഷങ്ങളിലെല്ലാം ജർമനി മത്സരത്തിൽ പിന്നിട്ട് നിൽക്കുയായിരുന്നു. മുപ്പതാം മിനുട്ടിൽ ജർമനിയെ ഞെട്ടിച്ച് മത്സരത്തിൽ ആദ്യ ​ഗോൾ ഐവറി കോസ്റ്റ് നേടി. ഇതോടെ ജർമനിയുടെ പ്രകടനത്തിൽ ഭയം നിഴലിച്ചു. എന്നാൽ ഏറെ പൊരുതിയ ജർമനി അവസാന നിമിഷത്തിൽ തലനാരിടയ്ക്ക് വിജയം കൈവരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News