
അയർലാൻഡിനോടും ഇംഗ്ലണ്ടിനോടും ടി 20, ഏകദിന പരമ്പരകൾ തോറ്റതിന് പിന്നാലെ സിംബാബ്‌വെയ്ക്കെതിരെ പോരാട്ടത്തിനൊരുങ്ങി ശ്രേയസ് അയ്യരും സംഘവും. ഹരാരേ സ്പോർട്സ് ഗ്രൗണ്ടിൽ ഇന്ന് നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. അയർലണ്ടിനോട് ടി 20 പരമ്പരയും ഇംഗ്ലണ്ടിനോട് ടി 20, ഏകദിന പരമ്പരകളും തോറ്റ നീലപ്പടയ്ക്ക് വിജയം അനിവാര്യമാണ്.
നായകനായി ആദ്യ ജയം തേടുന്ന ശ്രേയസ് അയ്യരുടെ ടീമിലെ ശ്രദ്ധാകേന്ദ്രം യുവ താരം വൈഭവ് സൂര്യവംശി തന്നെ ആണ്. സഞ്ജു സാംസണിന്റെ അസാന്നിധ്യത്തിൽ ഓപ്പണർ സ്ഥാനം ഉറപ്പിച്ച യുവതാരത്തിനു പക്ഷെ ഇതുവരെ നല്ലൊരു ഇന്നിംഗ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിയ്ക്കാൻ കഴിഞ്ഞിട്ടില്ല.
Also Read: സീചെം ട്രോഫിയിൽ പോണ്ടിച്ചേരിയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി കേരളം
എന്നാൽ അണ്ടർ 19 ലോകകപ്പിന്റെ ഫൈനലിൽ താൻ 80 പന്തുകളിൽ 175 റൺസ് എടുത്ത അതെ ഗ്രൗണ്ടിൽ ആത്മവിശ്വാസത്തോടെ ആകും താരം ഇറങ്ങുക. 150 കിലോമീറ്ററിലധികം വേഗത്തിൽ പന്തെറിയുന്ന അശോക് ശർമ്മയ്ക്കണോ അതോ തിരിച്ചുവരവിനൊരുങ്ങുന്ന മായാങ്ക് യാദവിനാണോ കളത്തിലിറങ്ങാനുള്ള അവസരം ലഭിക്കുക എന്നതും നോക്കി കാണേണ്ട കാര്യമാണ്.
ഇന്ത്യയുടെ സാധ്യത ടീം: അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ , തിലക് വർമ്മ, ശിവം ദുബെ, റിങ്കു സിംഗ്, ഹർഷ് ദുബെ/രവി ബിഷ്‌ണോയ്, അശോക് ശർമ്മ/മായങ്ക് യാദവ്, യാഷ് താക്കൂർ, പ്രിൻസ് യാദവ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

