
യാത്ര പോകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചില സ്ഥലങ്ങളിൽ എത്തുമ്പോൾ ഫോണിൽ റേഞ്ച് കാണില്ല. അതുകൊണ്ട് തന്നെ കൃത്യമായആശയവിനിമയം നടത്താൻ കഴിയാറുമില്ല. എന്നാൽ വിഷമിക്കേണ്ട ഇതിന് പരിഹാരമായി എത്തിരിക്കുകയാണ് ബിഎസ്എൻഎൽ. ആഗോള സാറ്റലൈറ്റ് നെറ്റ്‌വർക്ക് കമ്പനിയായ ഇൻമാർസാറ്റിന്റെ സഹകരണത്തോടെയാണ് ബിഎസ്എൻഎൽ ഈ സംവിധാനം ഒരുക്കുന്നത്.
1,34,166 രൂപയാണ് ഈ ഫോണിന്റെ വില. മൊബൈൽ നെറ്റ് വർക്കിന് പകരം സാറ്റലൈറ്റുമായി നേരിട്ട് കണക്ട് ചെയ്താണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ മുൻകൂർ അനുമതിയുള്ളവർക്ക് മാത്രമായിരിക്കും ഫോൺ വാങ്ങാൻ കഴിയുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങളുടെ അടുത്തുള്ള ബിഎസ്എൻഎൽ ഓഫീസിൽ സമീപ്പിക്കാം.
ALSO READ :പാൻ കാർഡ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ എന്നാൽ ഈ കാര്യങ്ങൾ സൂക്ഷിച്ചോളു
പ്രധാന സവിശേഷതകൾ
1. പ്രതിരോധ മേഖല, ദുരന്ത നിവാരണം, ഖനനം, സാഹസിക യാത്രകൾ എന്നിവയ്ക്ക് ഈ ഫോൺ ഏറെ സഹായകരമാകും
2. റേഞ്ചില്ലാത്ത സ്ഥങ്ങളിൽ വോയ്‌സ് കോളിംഗ്, എസ്എംഎസിനും ഈ ഫോൺ ഉപയോഗിക്കാം
3.ദീർഘ നേരം നീണ്ടു നിൽക്കുന്ന ബാറ്ററി
4.എമർജൻസി എസ്ഓഎസ് സപ്പോർട്ട്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

