
നമ്മുടെയെല്ലാം ജീവിതത്തിൽ ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അഥവാ നിർമിതബുദ്ധിക്ക് വളരെ വലിയ സ്ഥാനമുണ്ട്. എല്ലാ മേഖലയിലും ഇന്ന് AI ശക്തമായ ഒരു സാന്നിധ്യമാണ്. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ തന്നെ അക്കാര്യം വ്യക്തമാവും. സിനിമയിലും AI അതിന്റെ സാധ്യതകൾ പരീക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയിലെ AIയുടെ ഉപയോഗത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി ജെന്ന ഒർട്ടേഗ.
കടുത്ത ആശങ്കയാണ് AIയുടെ കടന്നുവരവിൽ താരം പങ്കുവച്ചത്. ഒരുനാൾ ഇത്തരം AI ജോലികൾ ആളുകൾക്ക് മടക്കുമെന്നാണ് ജെന്നയുടെ പക്ഷം. ഭാവിയിൽ യഥാർത്ഥ മനുഷ്യ സൃഷ്ടികളിലേക്ക് മടങ്ങാൻ അവർ ആഗ്രഹിക്കുമെന്നും താരം പറയുന്നു. മരാകേഷ് ഫിലിം ഫെസ്റ്റിവലിലെ ജൂറി പത്രസമ്മേളനത്തിനിടെ ആയിരുന്നു ജെന്നയുടെ പ്രതികരണം.
‘മനുഷ്യരെന്ന നിലയിൽ, ചരിത്രപരമായി കാര്യങ്ങൾ അതിരുകടന്ന് കൊണ്ടുപോകുന്ന ഒരു പ്രവണത നമുക്ക് എല്ലാക്കാലത്തുമുണ്ട്. ഭയപ്പെടാൻ വളരെ എളുപ്പമാണ്. ആഴത്തിലുള്ള അനിശ്ചിതത്വത്തിന്റെ ഇത്തരം സമയങ്ങളിലാണ് ഞാൻ എന്നുമറിയാം.
Also Read: ‘മരണ നക്ഷത്രം’ ഒളിപ്പിച്ചുവെച്ച സമുദ്രം, ശനിയുടെ ഉപഗ്രഹത്തിനടിയിലെ രഹസ്യം പുറത്ത്
AI-ക്ക് പകർത്താൻ കഴിയാത്ത ചില കാര്യങ്ങളുണ്ട്. അതെ, മനോഹരവും ബുദ്ധിമുട്ടുള്ളതുമായ തെറ്റുകൾ ഉണ്ട്, ഒരു കമ്പ്യൂട്ടറിന് അത് ഒരിക്കലും ചെയ്യാൻ കഴിയില്ല’, ജെന്ന ഒർട്ടേഗ വ്യക്തമാക്കി. കമ്പ്യൂട്ടറിന് ആത്മാവില്ലെന്ന് പറഞ്ഞ ജെന്ന മാനസിനെ കാർന്നുതിന്നുന്ന ഒരുതരം ജങ്ക് ഫുഡായി ഈ പ്രവണത മാറുമെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ‘പാരസൈറ്റ്’ സംവിധായകൻ ബോങ് ജൂൺ ഹോ AI നല്ലതാണെന്ന് പറയുന്നുണ്ടങ്കിലും സൃഷ്ടിപരമായ വ്യവസായങ്ങൾക്ക് അത് ഉയർത്തുന്ന അപകടസാധ്യതയെ അദ്ദേഹം കണ്ടില്ലെന്ന് നടിക്കുന്നില്ല. താൻ ഒരു സൈനിക സ്ക്വാഡ് സംഘടിപ്പിക്കാൻ പോകുകയാണെന്നും അവരുടെ ദൗത്യം AI നശിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറയുന്നു.
Also Read: തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭു വിവാഹിതയായി; വൈറലായി വിവാഹ ചിത്രങ്ങൾ
അടുത്തിടെ മെക്സിക്കൻ ചലച്ചിത്രകാരനും എഴുത്തുകാരനുമായ ഗില്ലെർമോ ഡെൽ ടോറോ തന്റെ സിനിമകളിൽ AI ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുത്തത് വാർത്തയായിരുന്നു. ‘പാസ്റ്റ് ലൈവ്സ്’ സംവിധായിക സെലിൻ സോംഗും അദ്ദേഹത്തിന്റെെ പ്രഖ്യാപനത്തോട് യോജിക്കുന്നുണ്ട്. പ്രപഞ്ചത്തെ തന്നെ നശിപ്പിക്കുന്ന, ചിത്രങ്ങളെയും ശബ്ദങ്ങളെയും കണ്ടുമുട്ടുന്ന രീതിയിൽ നമ്മുടെ മനസ്സിനെ പൂർണ്ണമായും കോളനിവത്കരിക്കുന്ന AIയിൽ വളരെ ആശങ്കയുണ്ടെന്നായിരുന്നു സെലിൻ സോംഗിന്റെ വാക്കുകൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

