
ഫ്ലാഗ്ഷിപ്പ് വിപണിയിൽ പെർഫോമൻസ് കൊണ്ട് ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഐക്യൂ കുടുംബത്തിന്റെ മൂത്തപുത്രൻ ഉടനെത്തും. ഫെബ്രുവരി 17 ന് നടക്കുന്ന ചൈനീസ് ന്യൂ ഇയറിന് മുന്നോടിയായി തന്നെ ഐക്യൂ 15 അൾട്രാ ചൈനയിൽ ലോഞ്ച് ചെയ്യുമെന്നാണ് ടെക് ലോകത്തെ ജനശ്രുതി. ഗെയിമിംഗ് കേന്ദ്രീകൃതമായ “അൾട്രാ-പെർഫോമൻസ്” ഡിവൈസാണ് തങ്ങൾ ഇറക്കി വിടാൻ പോകുന്നതിന്റെ സൂചന ഐക്യൂ പലതവണയായി നൽകിയിട്ടുണ്ട്. അതിനാൽ തന്നെ പ്രൊ ഗെയിമാർമാരും, സ്ട്രീമാർമാരും ആകാംക്ഷയോടെയാണ് 15 അൾട്രയുടെ വരവിനായി കാത്തിരിക്കുന്നത്.
പെർഫോമൻസിൽ കോംപ്രമൈസ് ഇല്ലാത്തതിനാൽ സ്‌നാപ്ഡ്രാഗണിന്‍റെ ‘ലേറ്റസ്റ്റ് ആൻഡ് ഗ്രേറ്റസ്റ്റ്’ ആയ 8 എലൈറ്റ് ജെൻ 5 SoC ആവും ഫോണിലുണ്ടാവുക. 165 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള വലിയ 6.85 ഇഞ്ച് 2കെ എൽടിപിഒ ഒഎൽഇഡി ഡിസ്പ്ലേയും ഫോണിൽ പ്രതീക്ഷിക്കാം. 7,000 എംഎഎച്ച് ബാറ്ററിയും, 100W വയര്‍ഡ് ചാര്‍ജിങ്ങും 50W വയര്‍ലെസ് ചാര്‍ജിങ്ങും ഈ ഫോണിലുണ്ടായിരിക്കുമെന്ന് ലീക്കുകൾ സൂചിപ്പിക്കുന്നു.
ALSO READ; റിയൽമി 16 പ്രോ പ്ലസ് 5G ഇന്ത്യൻ വിപണിയിൽ; വില അറിയണ്ടേ ?
കൂളിംഗ് ഫാൻ ഉൾപ്പെടുന്ന നവീകരിച്ച ആക്റ്റീവ് ഹീറ്റ് ഡിസ്സിപ്പേഷൻ സിസ്റ്റമാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്ന മറ്റൊരു ഫീച്ചർ. 0.8 മൈക്രോമീറ്റർ പിക്‌സൽ വലുപ്പവും 1/1.95 ഇഞ്ച് സെൻസർ വലുപ്പവുമുള്ള 50 മെഗാപിക്‌സൽ പുതിയ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് അടങ്ങുന്ന ട്രിപ്പിൾ കാമറാ സെറ്റപ്പ് കമ്പനി ഈ ഫോണിൽ പരീക്ഷിച്ചേക്കുമെന്നും കിംവദന്തിയുണ്ട്. വിലവിവരങ്ങളും അധികം വൈകാതെ പുറത്തെത്തിയേക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

