‘ആള് ലുക്കാണല്ലോ…’ – അടിപൊളി ഡിസൈനൊപ്പം മികച്ച ഫീച്ചറുകളുമായി റിയൽമി 16 5G; ഇന്ത്യയിൽ എത്തുമോ എന്ന ചോദ്യവുമായി ആരാധകർ

REALME 16 5G FEATURES

റിയൽമിയുടെ 16 സീരീസിൽ നിന്നും ജനഹൃദയങ്ങൾ കീഴടക്കാൻ ഒരാൾ കൂടി വരുന്നു. റിയൽമി അവരുടെ 16 5G (Realme 16 5G) സ്മാർട്ട്ഫോൺ വിയറ്റ്‌നാമിൽ പുറത്തിറക്കി. അടിപൊളി ഫീച്ചറുകളുമായി വരുന്ന ഡിവൈസ് ഉടൻ തന്നെ മറ്റ് വിപണികളിലേക്കും എത്തും. രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് ഫോൺ എത്തുക. ഒറ്റവരിയിൽ നീളത്തിന് കാമറകൾ ചേർത്തുവെച്ച ഡിസൈൻ ആരുടെയും ശ്രദ്ധയാകർഷിക്കുന്നതാണ്.

120Hz റിഫ്രഷ് റേറ്റും, 4,200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമുള്ള 6.57 ഇഞ്ച് ഫ്ലെക്സിബിൾ അമലോഡ് (AMOLED) ഡിസ്‌പ്ലേയാണ് ഫോണിലുണ്ടാവുക. മീഡിയടെക് ഡൈമെൻസിറ്റി 6400 ടർബോ ചിപ്‌സെറ്റാണ് ഡിവൈസിന് കരുത്ത് പകരുന്നതെന്നാണ് വിവരം. താരതമ്യേനെ പവർ കുറഞ്ഞ ചിപ്‌സെറ്റാണിത്.

ALSO READ; 10001 എംഎഎച്ചിന്‍റെ പവർ! വമ്പൻ ബാറ്ററിയുമായി റിയൽമി P4 പവർ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു; ഫീച്ചറുകൾ അറിയാം

വമ്പൻ 7,000mAh ബാറ്ററിയാണ് റിയൽമി ഫോണിൽ നൽകിയിരിക്കുന്നത്. 60W വയർഡ് ഫാസ്റ്റ് ചാർജിംഗിനെയും റിവേഴ്സ് ചാർജിംഗിനെയും ഇത് പിന്തുണയ്ക്കുന്നു. 50 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസറും 2 മെഗാപിക്സൽ മോണോക്രോം ക്യാമറയും അടങ്ങുന്ന ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഫോണിന് പിന്നിലുള്ളത്. സെൽഫിക്കായി 50 മെഗാപിക്സൽ മുൻ ക്യാമറയും നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 16-ൽ അധിഷ്ഠിതമായ റിയൽമി യുഐ 7.0 ലാണ് ഫോൺ പ്രവർത്തിക്കുക. വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാൻ IP66, IP68, IP69, IP69K റേറ്റിംഗുകളമുണ്ട്. ഇന്തോനേഷ്യൻ വിപണിയിലെ വിലവിവരമനുസരിച്ച് 8GB+256GB മോഡലിന് ഏകദേശം 40,000 രൂപയും 12GB+256GB മോഡലിന് ഏകദേശം 44,000 രൂപയുമാണ് വില വരുന്നത്. എന്നാൽ, ഇന്ത്യയിൽ വരുകയായെങ്കിൽ വിലയിൽ കാര്യമായ കുറവ് വരാനുള്ള സാധ്യതയുണ്ട്. ബ്ലാക്ക് ക്ലൗഡ് (Black Cloud), വൈറ്റ് സ്വാൻ (White Swan) എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ഇന്ത്യൻ വിപണിയിലെ ഫോൺ അവതരിപ്പിക്കുമോ എന്ന് കമ്പനി ഇതുവരെ ഔദ്യോഗികമായി സൂചനകളൊന്നും നൽകിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News