6000, 7000 എം എ എച്ച് ബാറ്ററിയുമായി ‘ഷോ ഓഫ്’ കാണിക്കുന്ന ഡിവൈസുകൾ ഒക്കെ വഴിമാറുക; ബാറ്ററി കപ്പാസിറ്റിയുടെ കാര്യത്തിൽ പുതിയ രാജാവിന്‍റെ പട്ടാഭിഷേകത്തിനാണ് വരുന്ന ഫെബ്രുവരി അഞ്ചിന് ഇന്ത്യൻ സ്മാർട്ഫോൺ വിപണി സാക്ഷ്യം വഹിക്കുക. ഒറ്റ ചാർജിൽ ഏകദേശം 39 ദിവസത്തെ സ്റ്റാൻഡ്‌ബൈ നൽകുമെന്ന് കമ്പനി അവകാശപ്പെടുന്ന 10,001mAh സിലിക്കൺ കാർബൺ ടൈറ്റൻ ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകർഷണം.
അതായത് സാധാരണ ഉപയോഗത്തിന് ദിവസങ്ങളോളം ചാർജ് തീർന്നുപോകുമെന്ന പേടിയില്ലാതെ കൂളായി കൊണ്ടുനടക്കാമെന്ന് സാരം. 80W വയർഡ് ഫാസ്റ്റ് ചാർജിംഗും 27W റിവേഴ്സ് ചാർജിംഗും ഇത് പിന്തുണയ്ക്കുന്നുണ്ട്. മിഡ്‌റേഞ്ചിൽ ഇത്രയും വലിയ ബാറ്ററി തരുന്ന ഫോൺ വമ്പൻ തരംഗമാകും ഇന്ത്യൻ മാർക്കറ്റിൽ ഉണ്ടാക്കുക.

മറ്റ് ഫീച്ചറുകൾ അറിയാം:
144Hz റിഫ്രഷ് റേറ്റും 6,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.8 ഇഞ്ച് 1.5K 4D Curve+ HyperGlow ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്.4nm പ്രോസസ്സിൽ നിർമ്മിച്ച മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. വമ്പൻ ബാറ്ററിയെ കൂളാക്കി നിർത്താൻ 4,613 ചതുരശ്ര മില്ലീമീറ്റർ എയർഫ്ലോ വേപ്പർ ചേമ്പറും ഫോണിന് റിയൽമി സെറ്റ് ചെയ്തിട്ടുണ്ട്.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ സോണി IMX882 പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ നൽകിയിരിക്കുന്നത്. സെൽഫികൾക്കായി 16 മെഗാപിക്സൽ മുൻ ക്യാമറയും നൽകിയിട്ടുണ്ട്. IP66, IP68, IP69 റേറ്റിംഗുകളുമുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0 ലാണ് ഡിവൈസ് പ്രവർത്തിക്കുക.
‘P4 Power 5G’ – പി ഫോർ ‘പവർ’
ഒറ്റ ചാർജിൽ 32.5 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക്, 932.6 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ, 185.7 മണിക്കൂർ വരെ സ്‌പോട്ടിഫൈ മ്യൂസിക് പ്ലേബാക്ക്, 11.7 മണിക്കൂർ വരെ ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യ ഗെയിംപ്ലേ വരെ Realme P4 Power 5G യുടെ ബാറ്ററി താങ്ങുമെന്നാണ് കമ്പനി പറയുന്നത്. ബാറ്ററിയുടെ വലുപ്പം മൂലം ഹാൻഡ്‌സെറ്റിന് 9.08mm കനവും ഏകദേശം 219 ഗ്രാം ഭാരവുമുണ്ടാകും.

8GB + 128GB: ₹25,999, 8GB + 256GB: ₹27,999, 12GB + 256GB: ₹30,999 എന്നിങ്ങനെയാണ് ഫോണിന്‍റെ വില വരുന്നത്. ഫെബ്രുവരി 5 മുതൽ ഫ്ലിപ്കാർട്ട് (Flipkart), കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ്, മറ്റ് റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ വഴി ഫോൺ വാങ്ങാൻ സാധിക്കും. ട്രാൻസ് സിൽവർ, ട്രാൻസ് ഓറഞ്ച്, ട്രാൻസ്‌ബ്ലൂ എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

