ഇറങ്ങും മുമ്പ് പി 3 ലൈറ്റ് 5 ജിയുടെ വില പ്രഖ്യാപിച്ച് റിയൽമി; കുറഞ്ഞ ബഡ്ജറ്റിൽ കിടിലൻ ഫോൺ നോക്കുന്നവർക്ക് അവസരം

realme p3 lite 5g

കുറഞ്ഞ ബഡ്ജറ്റിൽ അടിപൊളി ഫീച്ചറുകളും സോഫ്റ്റ് വെയർ എക്സ്പീരിയൻസും ആഗ്രഹിക്കുന്നവർക്ക് ഉത്സവകാല സമ്മാനവുമായി റിയൽമി. ജനപ്രിയമായ P3 സീരീസിലെ P3 ലൈറ്റ് 5ജിയാണ് ഇന്ത്യയിലേക്കെത്തുന്നത്. സെപ്റ്റംബർ 13 നാണ് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുക. വിപണിയിലെത്തും മുമ്പ് തന്നെ വിലയടക്കമുള്ള വിവരങ്ങളും റിയൽമി പുറത്തുവിട്ടിട്ടുണ്ട്.

120Hz റിഫ്രഷ് റേറ്റും 625 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.67-ഇഞ്ച് HD+ (720×1,604 പിക്സലുകൾ) ഡിസ്പ്ലേയാണ് ഫോ‍ണിലുള്ളത്. ദിനേനയുള്ള ടാസ്ക്കുകൾ സ്മൂത്തായി കൊണ്ടുപോകാൻ മീഡിയടെക് ഡൈമെൻസിറ്റി 6300 5G ചിപ്‌സെറ്റാണ് കമ്പനി ഫോണിൽ ഫിറ്റ് ചെയ്തിരിക്കുന്നത്. ഒരു ദിവസം സുഖമായി ഓടാൻ പ്രാപ്തമാക്കുന്ന 6,000 എംഎഎച്ചിന്‍റെ ബാറ്ററിയാണ് ഫോണിന്‍റെ പവർഹൗസ്. 45W ഫാസ്റ്റ് ചാർജിംഗും 5W റിവേഴ്‌സ് ചാർജിംഗ് പിന്തുണയും ഇതിന് ഉണ്ടാകും.

ALSO READ; ഇന്ത്യയിൽ ഐഫോൺ 17 സീരീസ് സ്വന്തമാക്കണമെങ്കിൽ പോക്കറ്റിൽ എത്ര കാശ് വേണം? അറിയാം മു‍ഴുവൻ വേരിയന്റുകളുടെയും വില

32 മെഗാപിക്സൽ പിൻ ക്യാമറ യൂണിറ്റ്, 8 മെഗാപിക്സൽ സെൽഫി ക്യാമറ, IP64-റേറ്റഡ് ബിൽഡ് എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന ഹൈലൈറ്റുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 ആയിരിക്കും പി 3 ലൈറ്റ് 5 ജിയിൽ ഉണ്ടാവുക.

അടിസ്ഥാന 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 12,999 രൂപയായിരിക്കും ഇന്ത്യയിലെ വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 13,999 രൂപയായിരിക്കും വില. ലില്ലി വൈറ്റ്, പർപ്പിൾ ബ്ലോസം, മിഡ്‌നൈറ്റ് ലില്ലി നിറങ്ങളിൽ വിപണിയിൽ ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News