ആധാർ ക്ലീനപ്പ്: 2 കോടിയിലധികം ആധാർ നമ്പറുകൾ ഡീ ആക്ടിവേറ്റ് ചെയ്തു

2 crore AADHAAR Deactivated

ആധാർ ഡാറ്റ ബേസ് ക്ലീനിങ്ങിന്റെ ഭാഗമായി 2 കോടിയിലധികം ആധാർ നമ്പറുകൾ ഡീ ആക്ടിവേറ്റ് ചെയ്തു. തട്ടിപ്പുകൾ തടയുന്നതിനും ക്ഷേമ ആനുകൂല്യങ്ങൾ അനധികൃതമായി സ്വീകരിക്കുന്നത് തടയുന്നതും അനധികൃതമായ ഉപയോഗിക്കാതിരിക്കുന്നതിന് വേണ്ടിയുമാണ് മരണമടഞ്ഞ വ്യക്തികളുടെ ആധാർ നമ്പറുകൾ ഡേറ്റാ ബേസിൽ നിന്ന് മാറ്റുന്നത്.

ആധാർ പോർട്ടലിൽ മരണമടഞ്ഞ ബന്ധുക്കളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുമായി സൗകര്യം ഒരുക്കിയിട്ടുണ്ട്. മരണപ്പെട്ട വ്യക്തിയുടെ ആധാർ നമ്പർ, ഡെത്ത് രജിസ്ട്രേഷൻ നമ്പർ, ഡെമോഗ്രാഫിക് വിവരങ്ങൾ എന്നിവ നൽകി മൈ ആധാർ പോർട്ടലിൽ കുടുംബാങ്ങളാണ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടത്.

Also Read: വർക്കലയും തുമ്പയും ബേക്കലും കേരളത്തിലല്ല; അങ്ങ് ചൊവ്വയിൽ

മരണപ്പെട്ട 1.17 കോടി വ്യക്തികളുടെ വിവരങ്ങൾ ഡി ആക്ടിവേറ്റ് ചെയ്തതായി മുമ്പ് യു.ഐ.ഡി.എ.ഐ അറിയിച്ചിരുന്നു. ഈ ജൂൺ മുതൽ ഡി ആക്ടിവേറ്റ് ചെയ്തതും കൂടി ചേരുമ്പോൾ ഇത് രണ്ടു കോടിയിലധികമാകും. ആധാർ ഡാറ്റ ബേസിന്റെ കൃത്യത നില നിർത്താൻ വേണ്ടിയാണ് ഇത്തരം ഡ്രൈവ് നടത്തുന്നതെന്നും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News