‘വി’ സീരീസിൽ നിന്നൊരു എലൈറ്റ് എൻട്രി; സ്നാപ്ഡ്രാഗൺ ചിപ്സെറ്റും Zeiss കാമറയുമായി വിവോ V70 Elite ഇന്ത്യയിലേക്ക്

vivo v70 elite

സൗന്ദര്യം കൊണ്ടും കാമറ ക്വാളിറ്റി കൊണ്ടും മിഡ്‌റേഞ്ചിൽ വിവോ കുടുംബത്തിലെ വി സീരീസിനെ വെല്ലാൻ പോന്ന ഫോണുകളൊന്നും മറ്റ് ബ്രാൻഡുകളിൽ പിറന്നിട്ടില്ല. ശരാശരി ചിപ്സെറ്റുകൾ എന്നൊരു പഴി മാത്രമാണ് വി സീരീസ് ഫോണുകൾ പൊതുവെ കേട്ടിരുന്നത്. എന്നാൽ, ഇത്തവണ നെഗറ്റീവ് ന്യൂസുകൾക്ക് ഒരു ചാൻസ് പോലും കൊടുക്കാതെ വൻ അപ്ഗ്രേഡുകളുമായാണ് സീരീസിലെ പുതിയ മോഡലുകൾ വരുന്നത്. വിവോ വി 70, വി 70 എലൈറ്റ് എന്നിവ ഉടൻ ഇന്ത്യൻ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

വി 70 എലൈറ്റിന്‍റെ പ്രത്യേകതകൾ

120Hz റിഫ്രഷ് റേറ്റും 5000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമുള്ള 6.59 ഇഞ്ച് 1.5K അമോലെഡ് (AMOLED) ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ‘3D ആന്റി-സ്പൂഫിംഗ് സാങ്കേതികവിദ്യ’യുള്ള 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്കാനറും വെറ്റ് ടച്ചിനുള്ള പിന്തുണയും ഡിസ്പ്ലേയിൽ ഉണ്ടായിരിക്കും. ഡൈമൻസിറ്റി, എസ് ഡി 7th ജെൻ പ്രോസസറുകളിൽ നിന്നും അപ്ഗ്രേഡ് ആയി സ്നാപ്ഡ്രാഗൺ 8 എസ് ജെൻ 3 പ്രോസസറുമായാണ് വി70 എലൈറ്റ് വരുന്നത്. LPDDR5X റാമും UFS 4.1 സ്റ്റോറേജും ഫോണിന് മികച്ച പെർഫോമൻസ് നൽകും.

ALSO READ; ‘ആള് ലുക്കാണല്ലോ…’ – അടിപൊളി ഡിസൈനൊപ്പം മികച്ച ഫീച്ചറുകളുമായി റിയൽമി 16 5G; ഇന്ത്യയിൽ എത്തുമോ എന്ന ചോദ്യവുമായി ആരാധകർ

വി സീരീസിലെ പ്രധാന പ്രത്യേകതയായ കാമറയിൽ ഇത്തവണയും വിവോ കോംപ്രമൈസ് ഒന്നും ചെയ്തിട്ടില്ല. സെയ്‌സ് (Zeiss) പവർഡ് ട്രിപ്പിൾ പിൻകാമറ സെറ്റപ്പാണ് ഫോണിന് വിവോ നൽകിയിരിക്കുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ 50 മെഗാപിക്സൽ സോണി IMX882 പ്രൈമറി ക്യാമറയും, 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും 8 എംപി അൾട്രാ വൈഡ് ലെൻസും ഉൾപ്പെടുന്നതാണ് കാമറാ സംവിധാനം. സെൽഫികൾക്കായി 50 മെഗാപിക്സൽ മുൻ ക്യാമറയും നൽകിയിട്ടുണ്ട്.

90W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,500mAh വലിയ ബാറ്ററിയാണ് ഫോണിന്‍റെ പവർഹൗസ്. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്നതിനായി IP68, IP69 റേറ്റിംഗുകൾ, മെറ്റൽ ഫ്രെയിം, ഹാപ്ടിക്സിനായി എക്സ്-ആക്സിസ് ലീനിയർ മോട്ടോർ, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 എന്നിവയാണ് മറ്റ് പ്രത്യേകതകൾ. നാല് OS അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഫോണിന് ലഭിക്കും.

പാഷൻ റെഡ്, സാൻഡ് ബീജ്, ഓതന്റിക് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുക. 55,000 രൂപയിൽ താഴെയാവും പ്രൈസിംഗ് വരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News