വിവോ ഇതെന്ത് ഭാവിച്ചാ? X200 സീരീസിൽ പുതിയ എൻട്രി; ഇന്ത്യയിൽ 27 നെത്തും, ആവേശത്തിൽ ആരാധകർ

VIVO X200 T India launch date

ആരാധകർക്ക് സർപ്രൈസ് കൊടുക്കുന്നതിൽ വിവോ തന്നെ ബെസ്റ്റ് എന്ന് വീണ്ടും തെളിയിച്ച് കമ്പനി. ഫ്ലാഗ്ഷിപ്പ് സീരീസായ X 200 സീരീസിൽ പുതിയ അതിഥിയുമായാണ് വിവോ എത്തിയിരിക്കുന്നത്. നിലവിൽ സീരീസിലെ ഏറ്റവും വില കുറഞ്ഞ ഫോണായ എക്സ് 200 fe യുടെ മുകളിൽ ഫീച്ചേഴ്സും പ്രൈസിംഗും വരുന്ന തരത്തിലാണ് പുതുമുഖമായ X 200 T എത്തുന്നത്. ജനുവരി 27 ന് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും.

സവിഷേതകൾ അറിയാം:

6.67-ഇഞ്ച് വരുന്ന 1.5K (2800 × 1260) AMOLED ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. മീഡിയം സൈസ് ഡിസ്പ്ലേയാണിത്. ആൻഡ്രോയിഡ് 16 അടിസ്ഥനാക്കിയ ഒറിജിൻ ഒഎസ് 6 ഇൽ പ്രവർത്തിക്കുന്ന ഫോണിൽ 5 വർഷത്തെ ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വിവോ വാഗ്ദാനം ചെയ്യുന്നു. LPDDR5X അൾട്രാ റാമും UFS 4.1 സ്റ്റോറേജും പിന്തുണയുള്ള ഡിവൈസിന്റെ കരുത്ത് മീഡിയടെക് ഡൈമെൻസിറ്റി 9400+ SoC ചിപ്‌സെറ്റാണ്.

ALSO READ; ‘ഞങ്ങൾ എങ്ങോട്ടും പോകുന്നില്ല’: കമ്പനി പൂട്ടുന്നുവെന്ന വാർത്തകൾ തള്ളി വൺപ്ലസ് സിഇഒ; അഭ്യൂഹങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ എന്ന് ചികഞ്ഞ് സോഷ്യൽ മീഡിയ

കാമറയാണ് സാറേ ഇവന്മാരുടെ മെയിൻ എന്നാണ് വിവോയെ പറ്റി പൊതുവെ പറയാറ്. അതിവിടെയും തെറ്റിയിട്ടില്ല. Zeiss പിന്തുണയോടെയുള്ള 50 എംപി ട്രിപ്പിൾ കാമറ സെറ്റപ്പാണ് പിന്നിൽ ഒരുക്കിയിരിക്കുന്നത്. 50MP സോണി LYTIA LYT-702 (OIS, Zeiss സൂപ്പർ ഫോട്ടോ സെൻസിറ്റീവ്) പ്രൈമറി ലെൻസ്, 50MP സാംസങ് JN1 (Zeiss Beyond Vision വൈഡ്-ആംഗിൾ), 50MP സോണി LYT-600 (Zeiss സൂപ്പർ പെരിസ്‌കോപ്പ്) എന്നിങ്ങനെയാണ് ഫോണിന്‍റെ കാമറാ സെറ്റപ്പ്. 90W വയർഡ് ചാർജിംഗും 40W വയർലെസ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്ന 6,200mAh ബാറ്ററിയാണ് ഫോണിന് പവർ നൽകുന്നത്.

Wi-Fi 7, ബ്ലൂടൂത്ത് 5.4, 3D അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, വെള്ളവും പൊടിയും പ്രതിരോധിക്കാൻ IP68 / IP69 റേറ്റിങ്, 4.5K നാനോഫ്ലൂയിഡ് VC ഹീറ്റ് ഡിസ്‌സിപ്പേഷൻ സിസ്റ്റം, eSIM പിന്തുണ തുടങ്ങിയവയാണ് മറ്റു സവിശേഷതകൾ. കറുപ്പും പർപ്പിളും നിറങ്ങളിൽ ഫോൺ ലഭ്യമാകും. 12GB + 256GB: ₹59,999, 12GB + 512GB: ₹69,999 എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News