കഴിഞ്ഞ സർക്കാർ ഇന്ധനനികുതി കുറച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്; വിഡി സതീശന്റെ കള്ളം പൊളിച്ച് നിയമസഭാ രേഖകൾ

നുണകളുടെ ഘോഷയാത്രയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. എന്നാൽ പറയുന്ന കള്ളങ്ങൾക്കെല്ലാം നീർകുമിളകളുടെ ആയുസ് മാത്രമാണെന്നാതാണ് മറ്റൊരു വസ്തുത. കഴിഞ്ഞ സർക്കാർ ഇന്ധനനികുതി കുറച്ചിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ വാദവും പൊളിയുകയാണ്.

കസേര മാറുമ്പോൾ നിലപാട് മാറുന്ന വി ഡി സതീശനുള്ള തിരിച്ചടിയാണ് പുറത്തു വരുന്ന രേഖകൾ. പതിനൊന്നാം കേരള നിയമസഭയിൽ തിരുവഞ്ചൂരിന്റെ ചോദ്യത്തിന് ധനകാര്യ, കയറു വകുപ്പ് മന്ത്രി തോമസ് ഐസക് നൽകിയ മറുപടിയുടെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ALSO READ; ‘വയനാട്ടിൽ സർക്കാർ ആവശ്യത്തിനു വീട് വെച്ചെന്ന് ആന്റണി പറഞ്ഞു, കോൺഗ്രസ് പിരിച്ച കോടികൾ എന്ത് ചെയ്യും ?’; പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കിൽ ചോദ്യംചെയ്യാൻ ജനങ്ങൾക്കൊപ്പം പ്രതിപക്ഷവും ഉണ്ടാകുമെന്ന് കെ.എൻ. ബാലഗോപാൽ

ഈ സർക്കാരിന് നാളിതുവരെ പെട്രോൾ, ഡീസൽ വർദ്ധനവിലൂടെ അധിക വിൽപ്പന നികുതി ഇനത്തിൽ ലഭിച്ച വരുമാനം വ്യക്തമാക്കുമോ എന്ന ചോദ്യത്തിന് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പെട്രോൾ, ഡീസൽ വില വർദ്ധനവിലൂടെ പെട്രോളിൽ നിന്ന് 349.83 കോടി രൂപയുടെയും ഡീസലിൽ നിന്ന് 481.84 കോടി രൂപയുടെയും അധിക വരുമാനം 30.11.2018 ലഭിച്ചതായി മറുപടി നൽകുന്നുണ്ട്.

അധിക വരുമാന നികുതിയുടെ ഒരു ഭാഗം ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അധിക വരുമാന നികുതിയുടെ ഒരു ഭാഗം ഉപേക്ഷിച്ച് സാധാരണക്കാരെ സഹായിക്കുന്നതിന് 0106.2018 മുതൽ വിലയിൽ ഒരു രൂപായെങ്കിലും കുറയുന്ന രീതിയിൽ സംസ്ഥാന സർക്കാർ നികുതിനിരക്ക് കുറച്ച് ഉത്തരവ് പുറപ്പെടുവിച്ചതായും വിശദീകരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News