ഒരു ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലൊക്കെ വാഹനം ഓടിക്കാം!

നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടോ.. എങ്കില്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലൊക്കെ നിശ്ചിത കാലയളവില്‍ നിങ്ങള്‍ക്ക് വണ്ടി ഓടിക്കാം.

നിങ്ങള്‍ അമേരിക്കയിലോ ന്യുസിലന്‍ഡിലോ ആണെന്ന് കരുതുക. അവിടെ എത്തിയ ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം. ഇനി അമേരിക്കയിലാണെങ്കില്‍ ലൈസന്‍സ് ഇംഗ്ലീഷിലായിരിക്കണമെന്ന നിര്‍ബന്ധമുണ്ട്. തീര്‍ന്നില്ല, യുഎസില്‍ യാത്രാ രേഖയാ. ഐ 94 ഫോമുമുണ്ടെങ്കിലേ ഡ്രൈവിംഗ് സാധ്യമാകു. രാജ്യത്ത് പ്രവേശിച്ച തീയതി കാണിക്കാന്‍ സിബിപി ജിഒ മൊബൈല്‍ ആപ്പും ഇതിനായി ഉപയോഗിക്കാം.

ALSO READ: മാതാപിതാക്കള്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം; കുഞ്ഞിനെ ജാര്‍ഖണ്ഡ് സിഡബ്ല്യുസിക്ക് കൈമാറാന്‍ ഉത്തരവ്

കാനഡയിലെത്തിയ നാള്‍ മുതല്‍ രണ്ട് മാസകാലത്തേക്ക് മാത്രമേ ഈ പ്രിവിലേജുള്ളു. എന്നാല്‍ അമേരിക്കയിലെയും ന്യൂസിലന്‍ഡിലേയും പോലെ യുകെയും അവിടെ കാലുകുത്തിയ നാള്‍ മുതല്‍ യുണൈറ്റഡ് കിംഗ്ഡത്തിലെ ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഒരു വര്‍ഷത്തേക്ക് സാധുവായ ഒരു ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം.

യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയിന്‍, സ്വീഡന്‍ എന്നിവിടങ്ങളില്‍ ആദ്യത്തെ പ്രവേശന തീയതി മുതല്‍ ആറ് മുതല്‍ 12 മാസം വരെ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാം. ലൈസന്‍സ് ഇംഗ്ലീഷില്‍ അച്ചടിച്ചവയാകണം. ഇനി ഓസ്ട്രേലിയ ആണെങ്കില്‍ മൂന്നുമാസം വരെയാണ് ഇതിന് അനുമതി. സിംഗപുരിലും പ്രവേശന തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് സാധുവാണ്. ശേഷം പ്രാദേശിക ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News