കേരളത്തിലെ ആരോഗ്യവകുപ്പ് ഔദ്യോഗിക സ്ഥിരീകരണങ്ങളിൽ ഇനിയും വ്യക്തതയില്ല. കോഴിക്കോട്ടെ നിപ രോഗ സ്ഥിരീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏകോപനം പാളിയ അവസ്ഥയിലാണ്. ആരോഗ്യമന്ത്രി കെ മുരളീധരനും കോഴിക്കോട് ജില്ലാ കളക്ടറും പറഞ്ഞതിൽ കൃത്യതയില്ലെന്നാണ് വിവരം. ആരോഗ്യമന്ത്രി വാർത്താ സമ്മേളനം നടത്തിയത് വൈകിട്ട് 5.50നാണ്. പൂനെയിൽ നിന്നുള്ള പരിശോധന ഫലം ലഭിച്ചിട്ടില്ല എന്നായിരുന്നു മന്ത്രി പറഞ്ഞത്.പക്ഷേ പൂനെയിൽ നിന്നുള്ള പരിശോധന ഫലം നേരത്തെ ലഭിച്ചിരുന്നു.
also read:ഒമാൻ തീരത്ത് വീണ്ടും കപ്പൽ ആക്രമണം, കപ്പലിലുള്ളത് 20 ഇന്ത്യൻ നാവികർ
അഞ്ചുമണിക്ക് മുൻപ് തന്നെ പരിശോധനാഫലം കോഴിക്കോട് ലഭിച്ചിരുന്നു. ആരോഗ്യമന്ത്രിക്ക് പിന്നാലെ കോഴിക്കോട് ജില്ലാ കളക്ടർ വാർത്താസമ്മേളനം നടത്തിയത് 6.15നാണ്. പൂനെയിൽ നിന്നുള്ള പരിശോധന ഫലം പോസിറ്റീവ് എന്ന് കളക്ടർ പറഞ്ഞു.നിപ ഔദ്യോഗിക ഫലം ആരോഗ്യമന്ത്രി അറിഞ്ഞില്ലേയെന്നാണ് ഉയരുന്ന ആക്ഷേപം. കോഴിക്കോട് നിപ കേസ് റിപ്പോർട്ട് ചെയ്തു എന്ന് അറിഞ്ഞതിനുശേഷം മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചതിലും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരിൽ അതൃപ്‌തി ഉയരുന്നുവെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

