നവജാത ശിശുക്കളുടെ കൊലപാതകം: പ്രതികള്‍ റിമാന്‍ഡില്‍

baby tvm

നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ പ്രതികള്‍ റിമാന്‍ഡില്‍. ഇരിഞ്ഞാലക്കുട കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു മജിസ്‌ട്രേറ്റ് ദീപാ മോഹനന്റെ വീട്ടിലെത്തിച്ചാണ് പ്രതികളെ ഹാജരാക്കിയത്. അതേസമയം നവജാതശിശുക്കളുടെ മൃതദേഹാവശിഷ്ടങ്ങള്‍ നാളെ പോസ്റ്റുമോര്‍ട്ടം ചെയ്യും. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. കെ എസ് ഉന്മേഷിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം. പോസ്റ്റ്‌മോര്‍ട്ടത്തിന് പിന്നാലെ സാമ്പിളുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ ഡിഎന്‍എ പരിശോധന നടത്തും.

ALSO READ: ‘ആരോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വകയിരുത്തലുകള്‍ നല്‍കിയില്ലെന്നും വെട്ടിക്കുറച്ചുവെന്നുമുള്ള ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം’: മന്ത്രി കെ എൻ ബാലഗോപാൽ

പ്രതികളുടെ മൊബൈല്‍ ഫോണുകളും സിഡിആര്‍ വിവരങ്ങളും പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. അതേസമയം അനീഷയുടെയും ഭാവിന്റെയും ലൈംഗികശേഷി പരിശോധിച്ചു. അനീഷ മുന്‍പ് ഗര്‍ഭിണിയായിരുന്നതായും പ്രസവിച്ചതായും പരിശോധനയില്‍ കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News