
കമൽഹാസന്റെ കന്നട ഭാഷയെ കുറിച്ചുള്ള വിവാദ പരാമർശങ്ങൾക്കിടയിൽ പുറത്തിറങ്ങിയ ചിത്രമാണ് തഗ് ലൈഫ്. മണിരത്നം സംവിധാനം ചെയ്ത സിനിമ വ്യാഴായ്ചയാണ് തിയേറ്ററുകളിൽ എത്തിയത്. റിലീസിലേക്ക് നയിച്ച വിവാദങ്ങളും കർണാടകയിൽ ചിത്രത്തിന്റെ നിഴൽ നിരോധനവും ആദ്യ ദിവസത്തെ കളക്ഷനെ ബാധിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ചിത്രം ആദ്യ ദിവസം 17 കോടി രൂപയാണ് നേടിയത്. പൊന്നിയിൻ സെൽവൻ 2, ഇന്ത്യൻ 2 എന്നീ സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ ആദ്യ ദിന കളക്ഷനിൽ തഗ് ലൈഫ് വൻ ഇടിവാണ് നേരിട്ടിട്ടുള്ളത്.
കമൽഹസൻ അഭിനയിച്ച അവസാന ചിത്രം എസ് ശങ്കറിന്റെ ഇന്ത്യൻ 2 ആണ്. 2024 ജൂലൈയിലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ആദ്യ ദിവസം ഇന്ത്യൻ 2 നേടിയത് 25.6 കോടി രൂപയാണ്. സിനിമയുടെ ആകെ കളക്ഷൻ 81.32 കോടിയാണ്. എന്നാൽ 2022-ൽ റിലീസ് ചെയ്ത ലോകേഷ് കനകരാജ് ചിത്രമായ വിക്രം ഏകദേശം 250 കോടി രൂപ ബോക്സ് ഓഫീസിൽ നേടിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here