പത്തനംതിട്ട കോന്നി ഇക്കോ ടൂറിസം കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ. പിരിച്ചുവിട്ട തൊഴിലാളികളെ പുനർനിയമിക്കണമെന്നും ട്രേഡ് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നു സിഐടിയുവും അറിയിച്ചു.
ഇക്കോ ടൂറിസം കേന്ദ്രത്തിലെ 60 വയസ്സ് പിന്നിട്ട തൊഴിലാളികളെയാണ് വനം ഉദ്യോഗസ്ഥർ പിരിച്ച് വിട്ടത്. വനം വകുപ്പിൻ്റെ ഉത്തരവ് നടപടിക്രമങ്ങൾ പാലിച്ചു കൊണ്ടല്ല എന്നാണ് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്.
Also Read: ചെറുവണ്ണൂരിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമാകുന്നു
ഡിഎഫ്ഓയുമായി ട്രേഡ് യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയിൽ തീരുമാനമായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരുമായി തൊഴിലാളി നേതാക്കൾ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാമെന്നാണ് ഡിഫഒ നൽകിയ ഉറപ്പ്. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് സിഐടിയു ജില്ലാ പ്രസിഡണ്ട് എസ് ഹരിദാസ് പറഞ്ഞു.
Also Read: വി ടി ഭട്ടതിരിപ്പാട് സ്മാരക സാംസ്‌കാരിക സമുച്ചയം ഉദ്ഘാടനം 18ന്
വിനോദസഞ്ചാരികൾ ധാരാളം എത്തുന്ന വേനലവധിക്കാലത്ത് ഇക്കോ ടൂറിസം കേന്ദ്രം അടച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

