‘തുറിച്ചു നോക്കുകയാണോ’ എന്ന് യുവാവ്, ‘നോക്കി നിന്നുപോകാൻ ടൈഗർ ഷ്രോഫ് ആണോ’യെന്ന് മറുപടി; വൈറലായി ദില്ലി മെട്രോ വീഡിയോ

viral video + delhi metro

മെട്രോകൾ എപ്പോഴും സംഭവബഹുലമായ വാർത്തകൾ കൊണ്ട് മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന ഒന്നാണ്. എല്ലാ ആഴ്ചയും ഒരു വൈറൽ മെട്രോ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്നത് പുതുമയുള്ള കാര്യമല്ല. ഈ ആഴ്ചയും പതിവ് തെറ്റാതെ പുതിയ വീഡിയോ എത്തിയതാണ് നിലവിൽ സമൂഹ മാധ്യമങ്ങളിലെ ചർച്ച.

ദില്ലി മെട്രോയിലാണ് പുതിയ സംഭവം അരങ്ങേറിയത്. നിന്നുകൊണ്ട് യാത്ര ചെയ്യുകയായിരുന്ന ഒരു യുവാവും യുവതിയും താഴെ സീറ്റിൽ ഇരിക്കുന്ന ‘അങ്കിൾ’ തങ്ങളെ തുറിച്ചു നോക്കുന്നതായി ആരോപിച്ചു. എന്നാൽ, ആരോപണത്തിൽ ക്ഷുഭിതനാകാതെ, നോക്കാൻ നിങ്ങൾ ടൈഗർ ഷ്രോഫ് ആണോയെന്ന് മറുപടിയാണ് അദ്ദേഹം നൽകിയത്. ഇതുകേട്ട് ചുറ്റും ഇരിക്കുന്ന ആളുകൾ ചിരിക്കുന്നതും കാണാം.

ALSO READ; ഇൻഡോർ മലിനജല മരണം: അപകട സ്ഥലം സന്ദർശിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷനും ഐ സി എം ആര്‍ പ്രതിനിധികളും

ഇതോടെ പെൺകുട്ടിയും ഇതേ ആരോപണം ഉന്നയിച്ചു. യുവാവിനെ ഇദ്ദേഹം തുറിച്ചു നോക്കിയതായി അവർ ആവർത്തിച്ചു. ഇനി മുതൽ നിങ്ങളെ നോക്കണമെന്നാണോ പറയുന്നത് എന്ന് മധ്യവയസ്‌കൻ തിരിച്ചു ചോദിച്ചത് വീണ്ടും കോച്ചിൽ ചിരി പടർത്തി. ഇതോടെ പെൺകുട്ടിയും ഇതേ ആരോപണം ഉന്നയിച്ചു. യുവാവിനെ ഇദ്ദേഹം തുറിച്ചു നോക്കിയതായി അവർ ആവർത്തിച്ചു. ഇനി മുതൽ നിങ്ങളെ നോക്കണമെന്നാണോ പറയുന്നത് എന്ന് മധ്യവയസ്‌കൻ തിരിച്ചു ചോദിച്ചത് വീണ്ടും കോച്ചിൽ ചിരി പടർത്തി.

തുടർന്ന്, വീട്ടിൽ മുതിർന്നവരോടും ഇങ്ങനെയാണോ പെരുമാറുന്നത് എന്ന ചോദ്യവും അദ്ദേഹം ചോദിച്ചു. സംഭാഷണത്തിന്റെ വീഡിയോ വൈറൽ ആയതോടെ
ഇരുവിഭാഗത്തിനെയും പിന്തുണച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

മെട്രോയിൽ അമ്മാവന്മാരുടെ തുറിച്ച് നോട്ടം പതിവുള്ളതാണെന്ന് ചിലർ പറയുന്നു. ദില്ലിയിലെ ജെൻ സിയുടെ സ്വാഭാവിക പെരുമാറ്റം എന്ന് മറ്റൊരാൾ. അതേസമയം, തനിക്ക് നേരെ ദേഷ്യപ്പെട്ടിട്ടും സരസമായി സംസാരിക്കുന്ന ഒരാളിനെ ആദ്യമായി കാണുന്നതാണെന്ന് ഒരു ഉപയോക്താവ് പറഞ്ഞു. ഓരോ ആഴ്ചയും ദില്ലി മെട്രോ പുതിയ നാടകത്തിന് വേദിയാകുന്നു എന്നാണ് ഒരാളുടെ കമന്‍റ്. വീഡിയോ വൈറൽ ആക്കാൻ സ്ക്രിപ്റ്റ് എഴുതി തയ്യാറാക്കിയത് ആണെന്ന അഭിപ്രായവും ആളുകൾ പങ്കുവെക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News