പ്രതീക്ഷിച്ചത് ആറ് പാനിപൂരി, ലഭിച്ചത് നാലെണ്ണം; ഗുജറാത്തില്‍ റോഡിന്റെ നടുവില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് യുവതി

gujarat-vadodara-woman-protest-golgappa-vendor

ഗുജറാത്തിലെ വഡോദരയില്‍ ജനപ്രിയ തെരുവ് ഭക്ഷണമായ ഗോള്‍ഗപ്പ വില്‍പനക്കാരനുമായുള്ള തര്‍ക്കത്തിനൊടുവില്‍ റോഡിൻ്റെ നടുവില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് യുവതി. വഡോദര നഗരത്തിലെ സുര്‍സാഗര്‍ തടാക പ്രദേശത്തിന് സമീപമായിരുന്നു സംഭവം. കാശിന്റെ പേരിലായിരുന്നില്ല തര്‍ക്കം. ഗോള്‍ഗപ്പയുടെ പേരിലായിരുന്നു. വിലകുറച്ച് കാണിച്ച് പറ്റിച്ചെന്നാണ് യുവതി ആരോപിക്കുന്നത്.

20 രൂപയ്ക്ക് ആറ് പൂരികള്‍ യുവതി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, വില്‍പനക്കാരന്‍ നാല് പൂരികളാണ് വിളമ്പിയത്. ഇതില്‍ പ്രകോപിതയായ വനിത റോഡിന്റെ നടുവില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. ജനക്കൂട്ടം ഉടനെ ഫോണുകളില്‍ വീഡിയോ എടുക്കുന്നത് കാണാമായിരുന്നു.

Read Also: ഭക്ഷണവും വെള്ളവും തൊടില്ല, ദിവസവും കുടിക്കുന്നത് എൻജിൻ ഓയിൽ! വൈറലായി കർണാടകയിലെ ‘ഓയിൽ കുമാർ’

മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തടസ്സം നീക്കാന്‍ പൊലീസ് എത്തിയപ്പോള്‍ ന്യായമായ വ്യാപാരം നടത്തണമെന്ന് പറഞ്ഞ് വനിത പൊട്ടിക്കരഞ്ഞു. ഒടുവില്‍, ഉദ്യോഗസ്ഥര്‍ വനിതയെ കൂട്ടിക്കൊണ്ടുപോയി ക്രമസമാധാനം പുനഃസ്ഥാപിച്ചു. യുവതിക്ക് രണ്ട് പൂരികള്‍ കൂടി ലഭിച്ചോ എന്നത് വ്യക്തമല്ല.

Key Words: Gujarat, Vadodara, dispute with golgappa vendor

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News