‘പിവി അന്‍വര്‍ തട്ടിപ്പുകാരൻ’; ദേശീയ നേതൃത്വത്തിന് പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം

pv-anvar-tmc-cg-unni

പിവി അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം രംഗത്തെത്തി. അന്‍വര്‍ തട്ടിപ്പുകാരനാണെന്ന് ടിഎംസി സംസ്ഥാന അധ്യക്ഷന്‍ സി ജി ഉണ്ണി കൈരളി ന്യൂസിനോട് പറഞ്ഞു.

തട്ടിപ്പിന് തൃണമൂലിനെ മറയാക്കാന്‍ അനുവദിക്കില്ല. നിലമ്പൂരില്‍ തൃണമൂല്‍ മത്സരിക്കണോ വേണ്ടയോ എന്ന് അന്‍വറല്ല തീരുമാനിക്കേണ്ടത്. അന്‍വര്‍ തൃണമൂലില്‍ ഒന്നുമല്ലെന്നും സി ജി ഉണ്ണി വെട്ടിത്തുറന്ന് പറഞ്ഞു. അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: പാതി വില തട്ടിപ്പിന് കൊല്ലങ്കോട് മാത്രം ഇരകളായത് 290 പേർ; തട്ടിയത് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജന. സെക്രട്ടറിയുടെ നേതൃത്വത്തിൽ

രാഷ്ട്രീയ തൊഴിലന്വേഷകനാണ് അന്‍വര്‍. ദിവസങ്ങളോളം കൊല്‍ക്കത്തയില്‍ കാത്തുകിടന്നിട്ടും മമതാ ബാനര്‍ജി സന്ദര്‍ശനാനുമതി പോലും നല്‍കാതിരുന്നത് അന്‍വര്‍ തട്ടിപ്പുകാരന്‍ ആണെന്ന് മനസ്സിലാക്കിയതിനാലാണ്. 240 കോടി രൂപ അന്‍വര്‍ പലരില്‍ നിന്നും തട്ടിച്ചു. തട്ടിപ്പിനിരയായവരുടെ സംഗമം തൃണമൂല്‍ സംഘടിപ്പിക്കും.

അന്‍വറിന്റെ തറവാട് സ്വത്തല്ല തൃണമൂല്‍ കോണ്‍ഗ്രസ് . നിലമ്പൂരില്‍ ടി എം സി മത്സരിക്കില്ലെന്ന് പറയാന്‍ അന്‍വര്‍ ആരുമല്ല. തട്ടിപ്പും കള്ളക്കടത്തും നടത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മറയാക്കാന്‍ അന്‍വറിനെ അനുവദിക്കില്ല. അന്‍വറിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയതായും തൃണമൂല്‍ കേരള ഘടകം അധ്യക്ഷന്‍ സിജി ഉണ്ണി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News