രണ്ടരലക്ഷം കുട്ടികൾക്ക് പോഷകാഹാരക്കുറവ്: ​ഗുജറാത്തിൽ ഞെട്ടിക്കുന്ന കണക്കുമായി വനിത-ശിശുക്ഷേമ മന്ത്രാലയം

child protection

ഗുജറാത്തിൽ ഞെട്ടിക്കുന്ന കണക്കുമായി വനിത-ശിശുക്ഷേമ മന്ത്രാലയം. രണ്ടരലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നതായി റിപ്പോർട്ട്. ബിജെപി കെട്ടിയാഘോഷിക്കുന്ന ബിജെപിയുടെ ഗുജറാത്ത് മോഡലിന്റെ നേർചിത്രമാണ് ഇതോടെ കൂടുതൽ വ്യക്തമാവുകയാണ്.

മോദിയുടെ ഗുജറാത്തിൽ ആരോഗ്യ മേഖല തകർന്നടിയുന്നതിന്റെ ഞെട്ടിക്കുന്ന കണക്കാണ് വനിത-ശിശുക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോർട്ടിലൂടെ വ്യക്തമാക്കുന്നത്. ശനിയാഴ്ച നിയമസഭയിൽ അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം 30 ജില്ലകളിലായി ആകെ 2,57,269 കുട്ടികളാണ് നിലവിൽ പോഷകാഹാരക്കുറവ് നേരിടുന്നത്.

Also read: ‘വികസന പ്രവർത്തനങ്ങൾ വോട്ടാകും; എംഎൽഎമാരുടെ പ്രവർത്തന മികവ് തന്നെയാണ് എൽഡിഎഫിന്റെ കരുത്ത്’: എ.എ.റഹീം എംപി

ആകെ ബാധിക്കപ്പെട്ട കുട്ടികളിൽ 2,11,635 പേർ ഭാരക്കുറവുള്ളവരാണ്. ഇതിൽ 45,634 കുട്ടികൾ അതീവ ഗുരുതരമായ ഭാരക്കുറവ് നേരിടുന്നവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഗോത്രവർഗ മേഖലകളിലാണ് പോഷകാഹാരക്കുറവ് ഏറ്റവും രൂക്ഷമായിട്ടുള്ളത്. പഞ്ച്മഹൽ, ബനസ്കാന്ത ഖേഡ എന്നീ ജില്ലകളാണ് കുട്ടികളിലാണ് കൂടുതൽ പോഷകാഹാര കുറവ് കാണുന്നത്.

Also read: സംസ്ഥാനത്തെ എല്ലാ സർക്കാർ, എയിഡഡ് ആർട്സ് & സയൻസ് കോളേജുകളിലും അടുത്ത അധ്യയനവർഷം മുതൽ പുതുതലമുറ കോഴ്സുകൾ

വഡോദര, അഹമ്മദാബാദ് .ഗാന്ധിനഗർ എന്നീ ഓരോ നഗരങ്ങളിലും 1000 ത്തിലധികം കുട്ടികളാണ് പോഷകാഹാരകുറവുള്ളത്. ചില ജില്ലകളിൽ പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായും റിപ്പോർട്ടുണ്ട്. ശിശുക്ഷേമത്തിനും പോഷകാഹാരത്തിനുമായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രാപ്തിയിൽ എത്തുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News