
മലദ്വാരത്തിലൂടെ കംപ്രസർ ഉപയോഗിച്ച് കാറ്റടിച്ചതിനെ തുടർന്ന് അന്യ സംസ്ഥാന തൊഴിലാളിയായ യുവാവ് ഗുരുതരാവസ്ഥയിലായ സംഭവത്തിൽ പ്രതികൾ പിടിയിൽ. ഒഡീഷ സ്വദേശികളായ രണ്ടു പേരെയാണ് പെരുമ്പാവൂർ കുറുപ്പംപടി പൊലീസ് അറസ്റ്റു ചെയ്തത്. ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒഡീഷ സ്വദേശികളായ പ്രശാന്ത് ബഹറ, ബയാഗ് സിംഗ് എന്നിവരെയാണ് പെരുമ്പാവൂർ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഗുരുതരമായി പരിക്കേറ്റ ഒഡീഷ കണ്ടമാൽ സ്വദേശി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കുറുപ്പംപടി കോട്ടച്ചിറയിലുള്ള സ്വകാര്യ പ്ലൈവുഡ് കമ്പനിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.
ALSO READ; പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം: അവിവാഹിതയായ അമ്മ അറസ്റ്റിൽ
ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവും പ്രതികളും ഈ കമ്പനിയിലെ തൊഴിലാളികളാണ്. ജോലി കഴിഞ്ഞ ശേഷം കംപ്രസ്സർ ഉപയോഗിച്ച് ഇവർ പരസ്പരം ദേഹത്ത് പൊടി കളയുകയായിരുന്നു. ഇതിനിടെ പ്രതികൾ കംപ്രസർ ഉപയോഗിച്ച് യുവാവിന്റെ മലദ്വാരത്തിലൂടെ കാറ്റടിച്ചു. അമിതമായ വായു സമ്മർദ്ദം മൂലം യുവാവിൻ്റെ കുടലിന് മുറിവ് സംഭവിച്ചിട്ടുണ്ട് എന്നാണ് പൊലീസ് നൽകുന്ന വിവരം. മരണംവരെ സംഭവിച്ചേക്കാവുന്ന കുറ്റകൃത്യത്തിന് കേസെടുത്താണ് പ്രതികളെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here