കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം നഗരസഭ ബി ജെ പി കൗൺസിലർ ആർ സുഗതനെതിരായ കൂടുതൽ കേസുകൾ പുറത്ത്. വാഴോട്ടുകോണം ബി ജെ പി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകളാണുള്ളത്. വട്ടിയൂർക്കാവ് സ്റ്റേഷനിൽ മാത്രമാണ് 19 കേസുകൾ.
വധശ്രമം, ലഹളയുണ്ടാക്കൽ, പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കേസുകളിലാണ് ആർ സുഗതണ പ്രതിയായിട്ടുള്ളത്. പൊതുയോഗങ്ങൾ ഭീഷണിപ്പെടുത്തി തടസപ്പെടുത്തിയതിനും കേസുണ്ട്. കൂടാതെ വഴി തടഞ്ഞ് ആക്രമിച്ചതിനും ബി ജെ പി നേതാവിനെതിരെ കേസുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സുഗതനെതിരെ കാപ്പ ചുമത്തിയതും പിന്നാലെ അറസ്റ്റ് ചെയ്തതും.
എന്നാൽ വധശ്രമം അടക്കം ക്രിമിനൽ കേസുകളിൽ പ്രതിയായ സുഗതനെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി നേതൃത്വം സ്വീകരിക്കുന്നത്. മേയർ വി വി രാജേഷും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പരസ്യമായി സുഗതനെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സുഗതനെ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് കൗൺസിലർമാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

