സെപ്തംബർ 2ന് കരീബിയയിൽ മയക്ക് മരുന്ന് കടത്തിയെന്നാരോപിച്ച് യു എസ് സൈന്യം നടത്തിയ ആദ്യ ഓപ്പറേഷന്റെ രഹസ്യ വീഡിയോ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ഡെമേക്രാറ്റിക് പാർട്ടി. ഈ ആക്രമണത്തെ അപലപിച്ച് നിരവധി ആരോപണങ്ങൾ പുറത്ത് വന്നിരുന്നു.
സംഭവത്തിൽ 11ലധികം പേർ കൊല്ലപ്പെട്ടിരുന്നു. യു എസ് മിലിട്ടറി നടത്തിയ ആദ്യത്തെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ബോട്ടിന്റെ വശങ്ങളിൻ തൂങ്ങിക്കിടന്ന 2 പേർ രണ്ടാമത് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എല്ലാപേരെയും കൊല്ലാൻ ഓഡർ ചെയ്തതായി യു എസ് വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് വന്നതിനെത്തുടർന്ന് യുദ്ധകുറ്റകൃത്യ ആരോപണങ്ങൾ ഉയർന്നിരുന്നു.
also read : പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനിൽ പട്ടാള അട്ടിമറി; വിവരം അറിയച്ചത് ടെലിവിഷനിലൂടെ
എന്നാൽ യു എസ് നേവി അഡ്മിറൽ ഫ്രാങ്ക് ബ്രാഡ്ലി പീറ്റ് അത്തരത്തിൽ ഹെഗ്സെത്തിന്റെ ഓഡർ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് ആ ആരോപണം നിക്ഷേധിച്ചു. ആക്രമണത്തിന്റെ നിയമ സാധുതയെ പെന്റഗണും ന്യായീകരിച്ചു. പെന്റഗണും പ്രതിരോധ സെക്രട്ടറിയും അവർ ചെയ്ത കാര്യങ്ങളിൽ അഭിമാനിക്കുന്നുണ്ടെങ്കിൽ ആ വീഡിയോ അമേരിക്കൻ ജനത കൂടി കാണട്ടെ എന്ന് ഡെമോക്രാറ്റിക് സെനറ്റർ ആദം ഷിഫ് ആവശ്യപ്പെട്ടു. തകർന്ന ബോട്ടിൽ പിടിച്ചുനിന്ന രണ്ട് പേരെ മനപ്പൂർവ്വം കൊലചെയ്തതിൽ അഭിമാനിക്കുന്നുണ്ടോ എന്ന് അവർ തീരുമാനിക്കട്ടെയെന്നും, എന്നാൽ അത് കാണുന്ന അമേരിക്കൻ ജനത അഭിമാനിക്കുമെന്ന് തോന്നുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോ പുറത്ത് വിടുന്നതിൽ തനിയ്ക്ക് പ്രശ്നമില്ലെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ബുധനാഴ്ച്ച പറഞ്ഞു. ട്രംപിന്റെ പരസ്യ പ്രസ്താവന ഉണ്ടായിട്ടും ഹെഗ്സെത്ത് വീഡിയോ പുറത്ത് വിടാൻ തയ്യാറായില്ല.
കരീബിയനിലും പസഫിക് തീരത്തും മയക്ക് മരുന്ന് കടത്തുന്നുവെന്നാരോപിച്ച് ട്രംപ് ഭരണകൂടം ഇതുവരെ 22 ആക്രമണങ്ങൾ നടത്തുകയും അതിൽ 87 പേർ കൊല്ലപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

