യൂസ്ഡ് കാര്‍ ഷോറൂം നടത്തുകയാണോ; എങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

used-car

യൂസ്ഡ് കാര്‍ വില്‍ക്കുന്ന ഷോറൂമുകള്‍ക്ക് കേന്ദ്രമോട്ടോര്‍ വാഹന ചട്ടം 55 എ പ്രകാരം ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. എല്ലാ യൂസ്ഡ് കാര്‍ ഷോറും ഉടമകളും അടിയന്തരമായി നിയമപ്രകാരമുള്ള ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടണം. നിലവില്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഷോറൂമുകള്‍ മാര്‍ച്ച് 31നകം നിയമപ്രകാരമുള്ള ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കേണ്ടതാണെന്നും ശേഷം അനധികൃതമായി പ്രവര്‍ത്തിക്കുന്ന യൂസ്ഡ് കാര്‍ ഷോറൂമുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതല്ലെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലറില്‍ അറിയിച്ചു.

ഇത്തരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ഇവിടെ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള വാഹനങ്ങള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുന്നതിനൊപ്പം വാഹനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി തുടര്‍ നടപടി സ്വീകരിക്കും.

Read Also: ഒരു കോടിയിലധികം വിൽപ്പനയുമായി മുന്നിൽ ടൊയോട്ട; രണ്ടാം സ്ഥാനത്ത് ജർമൻ ബ്രാൻഡ്

പൊതുജനങ്ങള്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുന്നതിനോ വാങ്ങുന്നതിനോ അനധികൃതമായി പ്രവര്‍ത്തിക്കുന്ന യൂസ്ഡ് കാര്‍ ഷോറൂമുകളെ സമീപിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കും. യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് മോട്ടോര്‍ വാഹന നിയമപ്രകാരം വില്‍പ്പന നടത്തുന്നതിനുള്ള ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതിനുള്ള വിശദവിവരങ്ങള്‍ കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ www.parivahan.gov.in പോര്‍ട്ടലില്‍ ലഭ്യമാണെന്നും സര്‍ക്കുലറില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News